കാലില്‍ ആദ്യം ഒരു കുമിള മാത്രം, പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ റൗള്‍ റെയ്‌സ് എന്ന യുവാവിന് നഷ്ടപ്പെട്ടത് ഒരു കാല് തന്നെയാണ്

ന്യൂയോര്‍ക്ക്: കാലില്‍ ആദ്യം ഒരു കുമിള മാത്രം, പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ റൗള്‍ റെയ്‌സ് എന്ന യുവാവിന് നഷ്ടപ്പെട്ടത് ഒരു കാല് തന്നെയാണ്. മാസം ഭക്ഷിക്കുന്ന ഒരു ബാക്ടീരിയയുടെ ബാധയായിരുന്നു അത്. സാധാരണ ഉപ്പു നിറഞ്ഞ ലവണാംശമുള്ള വെള്ളത്തില്‍ നിന്നാണു ബാക്ടീരിയ ബാധ ഉണ്ടാകുന്നത്. 

ടെക്സാസില്‍ ഒരു ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുന്ന ഇയാള്‍ ജോലിക്കിടയിലെ ചെറിയ പരിക്ക് പറ്റിയതാണെന്നാണ് ആദ്യം കരുതി, തീര്‍ത്തും അവഗണിച്ചു കാലിലെ കുമിളയെ. ഒറ്റരാത്രി കൊണ്ട് ആ കുമിള കാല്‍പാദം മുഴുവന്‍ വ്യാപിച്ചു. ഇതോടെ പരിശോധനയ്ക്കു വിധയമാകുകയായിരുന്നു. കാര്യമറിഞ്ഞ റൗള്‍സ് ശരിക്കും ഞെട്ടി.

ബാക്ടീരിയ ശരീരത്തിലേ മറ്റു ഭാഗങ്ങളിലേയ്ക്കു പടരുന്നതു തടയുന്നതിനു വേണ്ടിയായിരുന്നു കാല്‍ പാദം മുറിച്ചത്. ഏറെ അപകടകരമായ അവസ്ഥയാണിത്. ഈ ബാക്ടീരിയയുടെ ആക്രമണം ഉണ്ടായാല്‍ ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം.