ബദാം വളരെ ആരോഗ്യ ഗുണമുള്ള ഒരു കായ്ഫലമാണ്, ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വളരെ ഗുണമുണ്ടെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ തന്നെ പറയുന്നു. എന്നാല്‍ ലൈംഗിക ശേഷിക്ക് ബദാം പുരുഷന്മാരെ ഏറെ സഹായിക്കും എന്നാണ് പഠനം പറയുന്നത്. ആഴ്ച്ചയില്‍ ഒരിക്കല്‍ എങ്കിലും പുരുഷന്മാര്‍ ബദാം കഴിക്കണം. ഇതു നിങ്ങളെ കിടപ്പറയില്‍ മിടുക്കനാക്കും എന്ന് തുര്‍ക്കി ആസ്ഥാനമാക്കി നടത്തിയ ഒരു പഠനം പറയുന്നു.
പ്രായപൂര്‍ത്തിയായവരും കുട്ടികളും ബദാം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നും പഠനം പറയുന്നു. 17 യുവാക്കള്‍ക്ക് നൂറുഗ്രാം ബദാം വീതം മൂന്ന് ആഴ്ച തുടര്‍ച്ചയായി നല്‍കി. ഇവരുടെ എല്ലാം സെക്സ് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവരില്‍ മോശം കൊളസ്ട്രോള്‍ കുറഞ്ഞതായും പഠനം പറയുന്നു.
