മുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. മുടി തഴച്ച് വളരാൻ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. മുടി വളരാൻ വിറ്റാമിനുകളും പ്രോട്ടീനുകളും മിനറൽസുകളും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. മുടി വളരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

മുട്ട...

മുടിക്ക് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ദിവസവും ഒാരോ മുട്ട കഴിക്കുന്നത് മുടി  ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കും. മുട്ടയുടെ വെള്ളയും അൽപം വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ തടയാനാകും.

നട്സ്...

ദിവസവും ഒന്നോ രണ്ടോ നട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല മുടി തഴച്ച് വളരാനും വളരെ സഹായകമാണ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ മുടി ആരോ​​ഗ്യത്തോടെ വളരാൻ സഹായിക്കുന്നു. 

ക്യാരറ്റ്...

മുടി ബലമുള്ളതാക്കാനും ആരോ​​ഗ്യത്തോടെ തഴച്ച് വളരാനും വളരെ നല്ലതാണ് ക്യാരറ്റ്. ദിവസവും ഒാരോ ക്യാരറ്റ് വച്ച് കഴിക്കുന്നത് മുടികൊഴിച്ചിൽ അകറ്റാനും മുടി വളരാനും സഹായിക്കുന്നു. മുടി വളർച്ചക്ക് പ്രധാനമായി വേണ്ട വിറ്റാമിനുകൾ ക്യാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കാം. 

സ്ട്രോബെറി...

മുടികൊഴിച്ചിൽ തടയാനും മുടിവളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിലിക്ക എന്ന ഘടകമാണ് സ്ട്രോബെറിയിൽ പ്രധാനമായി അടങ്ങിയിട്ടുള്ളത്. ദിവസവും രണ്ടോ മൂന്നോ സ്ട്രോബെറി കഴിക്കുന്നത് മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. 

ആപ്പിൾ...

 ഫൈബർ, ആൻറിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ നിറഞ്ഞ ആപ്പിൾ മുടികൊഴിച്ചിൽ ഇല്ലാതാക്കും. ആരോഗ്യകരമായ മുടിക്കായി ഒരു ആപ്പിൾ വീതം ദിവസവും കഴിക്കാം. 

മുന്തിരി...

മുന്തിരിയിൽ ആന്റിഓക്സി‍ഡന്റുകൾ, വിറ്റാമിൻ, നാച്ചുറൽ ഷുഗർ എന്നിവ ധാരളാം അടങ്ങിയിട്ടുണ്ട്. വെള്ളത്തിന്റെ അംശം ധാരാളമുള്ള മുന്തിരി മുടികൊഴിച്ചിൽ തടഞ്ഞ് ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യും. 

 

പഴം...

പൊട്ടാസ്യം, വിറ്റാമിന്‍ ബി,  ഫൈബർ തുടങ്ങിയവ പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയെ മാത്രമല്ല ശരീരത്തിന്റെ ആരോഗ്യനിലയെ ഒന്നാകെ പരിപോഷിപ്പിക്കുന്ന ഒന്നാണ് പഴം. മുടി കൊഴിച്ചിൽ കുറയുമെന്നു മാത്രമല്ല  മുടി തഴച്ചു വളരാനും വളരെ നല്ലതാണ്.