ഹൃദ്രോ​ഗമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ഹൃദ്രോ​ഗമുള്ളവർ  കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം.  

ഹൃദയത്തെ ആരോ​ഗ്യത്തോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തെ പോലെ പ്രധാനപ്പെട്ടതാണ് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ. ശരിയായ രീതിയിൽ പോഷക​ഗുണമുള്ള ആഹാരങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം. ഹൃദ്രോ​ഗമുള്ളവർ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രോട്ട‍ീനു വേണ്ടി മുട്ടയുടെ വെള്ള, മത്സ്യം, ചിക്കൻ എന്നിവ കഴിക്കാം. മത്സ്യങ്ങളിലുള്ള ഒമേഗ–3 ഫാറ്റി ആസിഡാണ് ഹൃദയാരോഗ്യത്തിനു സഹായകമാകുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

മത്തി, അയല പോലുള്ള കടൽ മത്സ്യങ്ങളിലാണ് ഇത് കൂടുതലായുള്ളത്. ഒരു ദിവസം 4–5 നേരമെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കണം. മൂന്നു നേരം പച്ചക്കറികളും രണ്ടു നേരം പഴങ്ങളുമാകാം. കടും നിറമുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും നല്ലത്. ഹൃദ്രോ​ഗമുള്ളവർ ദിവസവും 6–8 എണ്ണം അണ്ടിപ്പരിപ്പ് കഴിക്കുക. ഇതിലെ വൈറ്റമിൻ ഇ, മഗ്ന‍ീഷ്യം, സിങ്ക് എന്നിവ സന്തോഷഭരിതമാക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. 

ഹൃദ്രോ​ഗമുള്ളവർ ധാരാളം ഈന്തപ്പഴം കഴിക്കുക. കാരണം ധാരാളം നാരുകളും സിങ്ക്, മഗ്നീഷ്യം പോലുള്ള ധാതുക്കളും വൈറ്റമിനുകളും കരോട്ടിനോയ്ഡ് പോലുള്ള ആന്റ‍ിഒക്സിഡന്റുകളും ഇതിലുണ്ട്. ഹൃദ്രോ​ഗമുള്ളവർ ഒാട്സ് എത്ര വേണമെങ്കിലും കഴിക്കാം. പ്രഭാത ഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ ഒാട്സ് കഴിക്കാം. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

ഉപ്പ്- ഹൃദ്രോഗമുള്ളവർ ഉപ്പ് പൂർണമായും ഒഴിവാക്കുക. ഉപ്പ് കൂടുതൽ കഴിച്ചാൽ ബിപി കൂടാൻ സാധ്യത കൂടുതലാണ്. അത് ഹൃദയത്തെ കൂടുതൽ ബാധിക്കും. 

പിസ,സാൻവിച്ച്,ബർ​ഗർ - പിസ,സാൻവിച്ച്,ബർ​ഗർ, ചീസ് പോലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. ‌ഇവ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. 

സോഫ്റ്റ് ഡ്രിങ്ക്സ് - എല്ലാതരം സോഫ്റ്റ് ഡ്രിങ്ക്സുകളും ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചാൽ തടി വയ്ക്കാനും, ബിപി കൂട്ടാനും, ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനും സാധ്യതയേറെയാണ്. 

റെഡ് മീറ്റ് -ഹൃദ്രോ​ഗമുള്ളവർ റെഡ് മീറ്റ് കഴിക്കാതിരിക്കുക. റെഡ് മീറ്റ് കഴിച്ചാൽ ചീത്ത കൊളസ്ട്രോളിന് കാരണമാവുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ചെയ്യും. 

വെണ്ണ - വെണ്ണ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. വെണ്ണ കഴിക്കുന്നതിലൂടെ കൊഴുപ്പ് കൂടാൻ സാധ്യത കൂടുതലാണ്. 

വറുത്ത ഭക്ഷണങ്ങൾ- എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ കാരണമാകാം. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

മദ്യപാനം- ഹൃദ്രോ​ഗമുള്ളവർ മദ്യപാനം പൂർണമായും ഒഴിവാക്കുക. മദ്യപിക്കുന്നതിലൂടെ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്. 

 പ്രോസസ്ഡ് മീറ്റ് - ഹൃദ്രോ​ഗമുള്ളവർ പ്രോസസ്ഡ് മീറ്റ് പൂർണമായും ഒഴിവാക്കുക. ഹോട്ട് ഡോഗ് ഉൾപ്പെടെയുള്ള പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവരിൽ ഇവയിലെ നൈട്രേറ്റുകൾ അവരുടെ വയറിലെ ബാക്ടീരിയകളിൽ മാറ്റം വരുത്തുക മൂലം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ബേക്കൺ, ഹാം, ഹോട്ട് ഡോഗ് , സോസേജ്, സലാമി, ബീഫ് ജെർക്കി, കാൻഡ് മീറ്റ്, ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില സോസുകൾ ഇവയെല്ലാം പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങളാണ്.