ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോൾ പോഷക​ഗുണങ്ങളുള്ളതും  ആന്റി ഓക്‌സിഡന്റുകളും അമിത അളവില്‍ അടങ്ങിയ ഭക്ഷണവുമാണ് ഉപയോ​ഗിക്കേണ്ടത്.

എന്ത് അസുഖത്തിനും ഡോക്ടർമാർ ആദ്യം എഴുതുന്നത് ആന്റിബയോട്ടിക്കുകളായിരിക്കും. എന്നാൽ ആന്റിബയോട്ടിക്കുകള്‍ അപകടകാരികളാണ് എന്നതാണ് സത്യം. കുട്ടികളായാലും മുതിർന്നവരായാലും ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരും.

ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോൾ പോഷക​ഗുണങ്ങളുള്ളതും ആന്റി ഓക്‌സിഡന്റുകളും അമിത അളവില്‍ അടങ്ങിയ ഭക്ഷണവുമാണ് ഉപയോ​ഗിക്കേണ്ടത്. ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നോ.

1. ആദ്യമായി പാൽ ഉൽപ്പന്നങ്ങൾ പൂർണമായി ഒഴിവാക്കുക. പാലുല്‍പ്പന്നങ്ങളിലെ പ്രധാന ഘടകം കാല്‍സ്യമാണ്. ഇത് ശരീരത്തിലെത്തുന്ന ആന്റി ബയോട്ടിക്കുകളുമായി പ്രവര്‍ത്തിച്ച് ആരോഗ്യത്തിന് കോട്ടം വരുത്തുന്നു. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ മുട്ടയുടെ വെള്ള കഴിക്കുന്നത് നല്ലതാണ്.

2.ഇരുമ്പ് അടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കുക. ആന്റി ബയോട്ടിക് ഉപയോഗിക്കുമ്പോള്‍, അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നുമണിക്കൂര്‍ ആക്കുകയോ വേണം. 

3. ആന്റിബയോട്ടിക് കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ഒന്നാണ് മദ്യം. മദ്യം കഴിച്ചാൽ തലകറക്കം, വയറുവേദന എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. 

4. തക്കാളി, മുന്തിരി, ഓറഞ്ച് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. അസിഡിക് ആയ ഒന്നും ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ ഫലപ്രാപ്‌തിയെ സാരമായി ബാധിക്കും. 

5. ​ഗോതമ്പ് വിഭവങ്ങൾ പൂർണമായി ഒഴിവാക്കുക. ബീന്‍സ്, ബ്രക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം കഴിക്കരുത്.