Asianet News MalayalamAsianet News Malayalam

ഷാമ്പൂവിൽ നിന്ന്​ പ്രണയ പൂവിലേക്ക്​.... കോലിയും അനുഷ്കയും കണ്ടുമുട്ടിയത് ഇങ്ങനെ

From ad shoot dating heartbreak to marriage Virat Kohli Anushka Sharma love story
Author
First Published Dec 12, 2017, 9:46 AM IST

സമീപകാലത്ത്​ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഇത്രമാത്രം  ആഘോഷിച്ച പ്രണയവും വിവാഹവും വേറെയുണ്ടാകില്ല. ഗോസിപ്പുകളിലൂടെ നാമ്പിട്ട്​ സൗഹൃദകാഴ്​ചകളിലൂടെ പൂവിട്ട ആ പ്രണയത്തിന്​ ശുഭപര്യവസാനമാണ്​ ആരാധകലക്ഷങ്ങൾ ഒരേ മനസോടെ കാത്തിരുന്നത്​. അതാണ്​ കഴിഞ്ഞ ദിവസം ഇറ്റലി​യിൽ പൂവണിഞ്ഞത്​. 

From ad shoot dating heartbreak to marriage Virat Kohli Anushka Sharma love story
കളിക്കളത്തിൽ തികഞ്ഞ പോരാളിയും ഒറ്റക്ക്​ നിന്ന്​ പടനയിക്കാൻ കെൽപ്പുള്ള നായകനുമാണ്​ വിരാട്​ കോലി. ആ കളിയഴകി​ൽ വീണുപോയി ആരാധകരായവർക്ക്​ അയാളുടെ പ്രണയവും ഇഷ്​ട വിഷയമായി. 

From ad shoot dating heartbreak to marriage Virat Kohli Anushka Sharma love story

ഷാമ്പൂവിൽ നിന്ന്​ പ്രണയത്തി​ന്‍റെ പൂവിലേക്ക്​...

2013ൽ ഷാമ്പൂ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന്​ വേണ്ടിയാണ്​ ഇരുവരും ആദ്യമായി ഒന്നിക്കുന്നത്​. പിന്നാലെ കോലി ഇന്ത്യൻ ക്രിക്കറ്റി​ന്‍റെ ​നെടുംതൂണായി വളർന്നു. അനുഷ്​ക ബോളിവുഡിൽ സ്വന്തം ചുവടുകളുമുറപ്പിച്ചു. അവിടംമുതൽ തളിരിട്ട ബന്ധം ആദ്യമൊക്കെ മറച്ചുവെച്ചാണ്​ ഇരുവരും മുന്നോട്ടുപോയത്​. വൈകാതെ ഇരുവരും ഒന്നിച്ച്​ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ശ്രദ്ധ ഇരുവരിലേക്കും പതിഞ്ഞു. 2014ൽ ഇന്ത്യൻ ടീമി​ന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞ്​ മടങ്ങിയെത്തിയ താരം നേരെ പോയത്​ അനുഷ്​കയുടെ വീട്ടിലേക്കായിരുന്നു. അതെ വർഷം തന്നെ ന്യുസിലാൻറ്​ പര്യടന വേളയിൽ അനുഷ്​കയും അവിടെയെത്തി. 

From ad shoot dating heartbreak to marriage Virat Kohli Anushka Sharma love story
2014 -15ൽ അനുഷ്​ക ആസ്​ട്രേലിയയിലെ ചില മൽസരങ്ങൾക്കും സാന്നിധ്യമായി. മെൽബണിലെ ​ടെസ്​റ്റ്​ സെഞ്ച്വറിയിൽ  അനുഷ്​കയുടെ സാന്നിധ്യത്തെ വാഴ്​ത്തിയ കോലി അവൾക്ക്​ നേരെ ഗ്രൗണ്ടിൽ നിന്ന്​ സ്നേഹ ചുംബനങ്ങളെറിഞ്ഞു. ആസ്​ട്രേലിയയിൽ ഇന്ത്യൻ ഹൈക്കമീഷൻ സംഘടിപ്പിച്ച ചടങ്ങിലെ അനുഷ്​കയുടെ സാന്നിധ്യവും അക്കാലത്ത്​ ശ്രദ്ധി​ക്കപ്പെട്ടു. 2014ലെ ഇന്ത്യ -ശ്രീലങ്ക മൽസരത്തിനിടയിലും വിരാട്​ പ്രണയ ജോടിക്ക്​ നേരെ ചുംബനങ്ങളെറിഞ്ഞു. 

From ad shoot dating heartbreak to marriage Virat Kohli Anushka Sharma love story

കോലി എഫ്​.സി ഗോവയുടെ സഹഉടമയായി പങ്കാളിയായ ഇന്ത്യൻ സൂപ്പർ ലീഗ്​ ഫുട്​ബാളിലും ഇരുവരുടെയും സാന്നിധ്യം ​ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട്​ ഇരുവരും ഒന്നിച്ച്​ ഒ​ട്ടേറെ ചടങ്ങുകളിൽ പ​ങ്കെടുത്തു. യുവരാജ്​ സിങി​ന്‍റെയും സമീപകാലത്ത്​ സഹീർഖാനും സാഗരിക ഘട്​കെയുടെയും വിവാഹ ചടങ്ങുകളിൽ വരെ പ്രണയ ജോഡികൾ പങ്കാളികളാവുകയും നൃത്തച്ചുവടുകൾ വെക്കുകയും ചെയ്​തു. 

From ad shoot dating heartbreak to marriage Virat Kohli Anushka Sharma love story

Follow Us:
Download App:
  • android
  • ios