ശുദ്ധമായ പഴച്ചാറുകൾ കുടിക്കുന്നത്​ ശരീരത്തിന്​ ഒ​ട്ടേറെ ഗുണങ്ങൾ നൽകുന്നു. കുറഞ്ഞ സമയം കൊണ്ട്​ ശരീരത്തിന്​ ഉയർന്ന പോഷണം ലഭ്യമാക്കാനും അതുവഴി ശരീരത്തി​ന്‍റെ കുറവുകൾ പരിഹരിക്കാനുമുള്ള മാർഗം കൂടിയാണ്​ പഴച്ചാറുകൾ. ചില പഴങ്ങൾക്ക്​ അവയുടെ ജ്യൂസ്​ രൂപത്തേക്കാൾ പോഷക ഗുണമുണ്ട്​.

ഫ്രഷ്​ ജ്യൂസ്​ ശരീരഭാരം കുറക്കാനും ദഹനത്തെ സഹായിക്കാനും വയർ ശുദ്ധിക്കും വൃക്കയുടെ സുരക്ഷക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ക്ഷീണം അകറ്റാനും ത്വക്കിൽ ജലാംശം നിലനിർത്താനും സഹായിക്കും. ആരോഗ്യ സംരക്ഷണത്തിനും ജലാംശം നിലനിർത്താനും ചർമത്തി​ന്‍റെ തിളക്കം കൂട്ടാനും സഹായിക്കുന്ന ഏതാനും ജ്യൂസുകൾ പരിചയപ്പെടാം: 

1. കാരറ്റ്​ ജ്യൂസ്​

വിറ്റാമിൻ എ യാൽ സമ്പന്നമാണ്​ കാരറ്റ്​ ജ്യുസ്​. ശൈത്യകാലത്ത്​ ഇത്​ കുടിക്കുന്നത്​ ആന്‍റി ഒാക്​സിഡന്‍റ് ഘടകങ്ങൾ കുടുതലായി ലഭിക്കാൻ സഹായിക്കും. ത്വക്കിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇത്​ സഹായിക്കും. മുഖക്കുരു തടയാനും ചർമം വരളുന്നതി​നെ പ്രതിരോധിക്കാനും സഹായിക്കും. 

2. കുക്കുമ്പർ ജ്യൂസ്​

സലാഡ്​ വെള്ളരി, കക്കരി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുക്കുമ്പർ കുറഞ്ഞ കലോറിയുള്ള ​പച്ചക്കറി ഇനമാണ്​. ദഹനത്തെ നന്നായി സഹായിക്കുന്നതിനൊപ്പം ഇവ ​ഏറെ പോഷകഗുണമുള്ളതുമാണ്​. വിറ്റാമിൻ കെ, എ, സി എന്നിവയാൽ സമ്പന്നമായ കുക്കുമ്പറിൽ 96 ശതമാനം വരെ ജലാംംശമാണ്​. അതിനാൽ ശീരരത്തിൽ ജലാംശം നിലനിർത്തുന്നതോടൊപ്പം ചർമം വരണ്ടുണങ്ങുന്നത്​ തടയുകയും ചെയ്യുന്നു. 

3. തക്കാളി ജ്യൂസ്​

ലൈസോഫീൻ അടങ്ങിയ തക്കാളി ജ്യൂസിൽ ആൻറി ഒാക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​. ചർമത്തെ സൂര്യാഘാതത്തിൽ നിന്ന്​ സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാൻ ഇത്​ സഹായിക്കുന്നു. എല്ലാ ദിവസവും ഒരു ഗ്ലാസ്​ തക്കാളി ജ്യൂസ്​ കഴിക്കുന്നത്​ നിങ്ങളുടെ ചർമത്തെ ​മികച്ചതാക്കും. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ചർമത്തിന്​ മാത്രമല്ല, ശരീരത്തിന്​ ഒന്നടങ്കം ഗുണകരമാണ്​.

4. ബീറ്റ്​റൂട്​ ജ്യൂസ്

ബീറ്റ്​റൂട്​ ജ്യൂസ്​ ചർമത്തിന്​ തിളക്കം നൽകും. വിറ്റാമിൻ എ, സി, കെ, ഇരുമ്പ്​, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്​ ബീറ്റ്​റൂട്​. ചർമത്തിന്‍റെ സ്വഭാവികത നിലനിർത്താൻ ഇവ സഹായിക്കും. 

5. നാരങ്ങാ ജ്യൂസ്​

വിറ്റാമിൻ സിയാൽ സമ്പന്നമാണ്​ നാരങ്ങാജ്യൂസ്​. ചർമത്തെ ശുദ്ധിയാക്കാൻ ഇത്​ സഹായിക്കുന്നു. പി.എച്ച്​ ലെവൽ നിയന്ത്രിച്ചുനിർത്താനും ഇത്​ സഹായിക്കും. യുവത്വം നിലനിർത്താനും ചർമത്തെ മികച്ചതാക്കാനും ഇത്​ സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ്​ നാരങ്ങാ വെള്ളം കുടിക്കുന്നത്​ ഉത്തമമാണ്​. 

6. ആപ്പിൾ ജ്യൂസ്​

ആപ്പിൾ ജ്യൂസ്​ നിങ്ങളെ ആശുപത്രികളിൽ നിന്ന്​ അകറ്റി നിർത്തുന്നതിനൊപ്പം ചർമം വരണ്ടുണങ്ങുന്നതിനെ തടയുകയും ചെയ്യും. പ്രായം തോന്നിപ്പിക്കുന്നതിനെ തടയുന്ന ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​ ആപ്പിൾ ജ്യൂസ്​. 

ഇൗ തണുപ്പ്​ കാലത്ത്​ ഇവയിൽ ഏതെങ്കിലും ജ്യൂസ്​ എല്ലാ ദിവസവും കഴിക്കുന്നത്​ നിങ്ങളുടെ ചർമത്തിന്​ സംരക്ഷണം ഒരുക്കും. ഭക്ഷണക്രമത്തെ നിയ​ന്ത്രിക്കാൻ സഹായിക്കുന്നതിനൊപ്പം ചർമത്തെ ആരോഗ്യവും തിളക്കവുമുള്ളതാക്കി നിർത്തുകയും ചെയ്യും.