ആസ്മയുള്ളവർ ക്യത്യമായ ഡയറ്റ് നോക്കാൻ ശ്രമിക്കണമെന്ന് പഠനം. പാരീസ് സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ആസ്മയുള്ളവർ നിർബന്ധമായും ഭക്ഷണരീതിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം. ആസ്മവരാൻ സാധ്യതയുള്ളവരും നിർബന്ധമായും ക്യത്യമായ ഡയറ്റ് നോക്കാൻ ശ്രമിക്കണമെന്ന് പഠനം. ആസ്മയുള്ളവർ പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും ധാരാളമായി കഴിച്ചാൽ ചുമ, നെഞ്ച് വേദന, ശ്വാസമുട്ടൽ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു.
പാരീസ് സർവ്വകലാശാലയിലെ ഗവേഷകരാണ് ആസ്മ എങ്ങനെ തടയാം എന്നതിനെ കുറിച്ചുള്ള പഠനം നടത്തിയത്. ആസ്മയുടെ തുടക്കം തടയുന്നതിൽ ആരോഗ്യകരമായ ഭക്ഷണരീതിയാണ് വേണ്ടതെന്ന് ഗവേഷകനായ റോലാണ്ട് ആൻഡ്രേറിയസോലോ പറഞ്ഞു. പഴങ്ങളും പച്ചക്കറികളും ഫൈബറും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലും കഴിക്കാൻ ശ്രമിക്കുക.
ആസ്മരോഗികൾ ഉപ്പും പഞ്ചസാരയും ഉപയോഗിക്കുന്നതിലൂടെ ആരോഗ്യം കൂടുതൽ വഷളാവുകയുളളൂവെന്ന് ഗവേഷകൻ റോലാണ്ട് ആൻഡ്രേറിയസോലോ പറയുന്നു. അത് കൊണ്ട് തന്നെ ആസ്മ രോഗികൾ ഉപ്പും പഞ്ചസാരയും പരമാവധി ഒഴിവാക്കാൻ ശ്രമിക്കണമെന്നും പഠനത്തിൽ പറയുന്നു. യൂറോപ്യൻ റെസ്പിറേറ്ററി ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 34,776 മുതിർന്ന ആളുകളിൽ നിന്നുള്ള വിവരങ്ങൾ വച്ചാണ് വിശകലനം നടത്തിയത്.
ആസ്മ രോഗികൾ തണുത്ത ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. പൊടിയോ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്ത സ്ഥലത്ത് വേണം ആസ്മയുള്ളവർ ഇരിക്കാൻ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വസ്ത്രങ്ങളും ബെഡ് ഷീറ്റുമെല്ലാം കൃത്യമായി വൃത്തിയാക്കാനും ശ്രദ്ധിക്കണം.
