അമിതവണ്ണം പലരുടെയും ഒരു പ്രധാന പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാറില്ല. അമിതവണ്ണം കുറയ്ക്കാനായി പല ഭക്ഷണങ്ങളും നമ്മള്‍ വേണ്ട എന്ന് വയ്ക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണം കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തിലൊരു ഭക്ഷണമാണ് നെയ്യ്.

നെയ്യിൽ വിറ്റമിനുകളായ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നെയ്യ് നല്ലതാണ്. അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും നെയ്യ്ക്ക് കഴിയും. മിതമായ രീതിയില്‍ മാത്രമേ നെയ്യ് കഴിക്കാവൂ എന്ന് കൂടി ഓര്‍ത്തോളൂ. 

പ്രമേഹത്തിനും നെയ്യ്  നല്ലൊരു മരുന്ന് കൂടിയാണ്. വിറ്റമിൻ എ കാഴ്ച്ചയ്ക്കും, വിറ്റമിൻ ഇ ചർമ്മത്തിനും, വിറ്റമിൻ ഡി കാൽസ്യം ആകിരണം ചെയ്യാനും ആവശ്യമാണ്. ഇവ നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  ശരീരത്തില്‍ കാൽസ്യം നിലനിർത്താൻ വിറ്റമിൻ കെ അനിവാര്യമാണ്. വിറ്റാമിനുകളെ വലിച്ചെടുക്കാനുളള കഴിവ് നെയ്യ്ക്കുണ്ട്. ദഹനത്തിന് മികച്ചതാണ് നെയ്യ്.  നെയ്യ് ആമാശയത്തിൽ പ്രവേശിച്ചാൽ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും. ഇത് ദഹനം വേഗത്തിലാക്കും. ശരീരത്തിന്‍റെ പ്രതിരോധ ശേഷിക്ക്  നല്ലതാണ് നെയ്യ്. നെയ്യിൽ ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ഇവ നല്ലതാണ്.