കാമുകിയെ വഞ്ചിച്ച കാമുകന്‍റെ വികൃതമായ മുഖം അനാവരണം ചെയ്യുന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മുംബൈ സ്വദേശിയായ ഐശ്വര്യ ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാകുന്നത്. മുംബൈ അന്ധേരിയിലെ ഒരു ഹോട്ടലില്‍ തനിക്ക് പരിചയമില്ലാത്ത ഒരു യുവാവ് തന്‍റെ സുഹൃത്തിനോട് തന്‍റെ കാമുകിയെ വഞ്ചിച്ച് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തുന്ന കാര്യം വീരപരിവേഷത്തോടെ വിവരിക്കുകയായിരുന്നു. ഇത് കേള്‍ക്കാന്‍ ഇടയായ ഐശ്വര്യ അത് ഫേസ്ബുക്ക് പോസ്റ്റാക്കി. ഇതിനകം വന്‍ ഷെയറാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

ഐശ്വര്യയുടെ പോസ്റ്റ് ഇങ്ങനെ,
അന്ധേരിയിലെ ഡൂള്‍അലി ടാപ്റൂമില്‍ എനിക്ക് പിന്നിലായി രണ്ട് യുവാക്കള്‍ ഇരിക്കുന്നുണ്ടായിരുന്നു, അതില്‍ ഒരാള്‍ പറഞ്ഞു,
"ബ്രോ..ഇന്നലെ രാത്രി ഞാന്‍ സുപ്രീയയെ വിട്ട് നിധിക്ക് ഒപ്പമായിരുന്നു"
" അത് തകര്‍ത്തു ബ്രോ, ഇത് സുപ്രീയ ഒരിക്കലും കണ്ടുപിടിക്കില്ല"

അത് കൊണ്ട്, ഹാലോ സുപ്രീയ നിങ്ങളുടെ കാമുകന്‍ അമാന്‍ കഴിഞ്ഞ ബുധനാഴ്ച നിങ്ങളെ വിട്ട് വെറൊരാളുടെ കൂടെ പോയിരിക്കുന്നു, അയാള്‍ ഒരു *** ആണ്. 

അയാള്‍ കട്ടികണ്ണട ധരിക്കുന്നയാളാണെന്നും, അയാള്‍ വലിക്കുന്ന സിഗിരറ്റിനേക്കാള്‍ മെലിഞ്ഞയാളാണ് അയാളെന്നും ഐശ്വര്യ പറയുന്നു. അമാന്‍ എന്ന് പേരുള്ള കാമുകന്മാരുള്ള മുംബൈയിലെ എല്ലാ സുപ്രിയമാരും സൂക്ഷിക്കണമെന്നും ഐശ്വര്യ ശ്രദ്ധക്ഷണക്കുന്നു.

എന്നാല്‍ ഈ പോസ്റ്റിന്‍റെ പേരില്‍ ഐശ്വര്യയ്ക്ക് എതിരെയും സൈബര്‍ ആക്രമണം കുറവല്ല, ഒരാളുടെ സ്വകാര്യ സംഭാഷണം കേട്ട് അത് ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം രക്ഷിക്കാനാണ് ഇതെന്ന വാദമാണ് ഇതിനെതിരെ ചിലര്‍ ഉയര്‍ത്തുന്നത്.