ക്യാന്‍സര്‍ ചികില്‍സയില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന പുതിയ കണ്ടുപിടുത്തവുമായി ഇന്തോ-റഷ്യന്‍ ഗവേഷകസംഘം. സ്വര്‍ണത്തില്‍ അടങ്ങിയിട്ടുള്ള നാനാ ഘടകങ്ങളാണ് ക്യാന്‍സര്‍ കോശങ്ങളെ വേരോടെ നശിപ്പിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തുടക്കത്തിലേ കണ്ടെത്തുന്ന ക്യാന്‍സറുകളെ, ഇത്തരത്തില്‍ സ്വര്‍ണ ഘടകം ഉപയോഗിച്ച് ചികില്‍സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാനാകുമെന്നാണ് മോസ്‌കോയിലെയും കൊല്‍ക്കത്തയിലെ ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നത്. മോസ്‌കോയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെയും കൊല്‍ക്കത്തയിലെ സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സിലെയും ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഫോട്ടോതെര്‍മല്‍ തെറ്റാപ്പി ക്യാന്‍സര്‍ ചികില്‍സയില്‍ സ്വര്‍ണഘടകം ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ കോശങ്ങളെ അനായാസം നശിപ്പിക്കാനാകും. സാഹ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദുലാല്‍ സേനാപതിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. റേഡിയേഷന്‍ ചികില്‍സയില്‍ സ്വര്‍ണഘടകം ഉപയോഗിക്കണമെന്നാണ് പഠനസംഘം നിര്‍ദ്ദേശിക്കുന്നത്.