ഇപ്പോഴിതാ ക്യാന്‍സര്‍ ചികില്‍സയില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍. കുടലില്‍ രൂപപ്പെടുന്ന നല്ലയിനം ബാക്ടീരിയകളാണ് ക്യാന്സറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരിശോധനാഫലം ആശാവഹമാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. റോബര്‍ട്ട് സ്കെയ്സ്റ്റല്‍ പറയുന്നു. നമ്മുടെ ശരീരത്തില്‍ ഉപദ്രവകാരികളും ഉപയോഗകാരികളുമായ ബാക്ടീരിയകളുണ്ട്. അതില്‍ ഉപയോഗകാരിയായ ലാക്ടോബാസിലസ് ജോണ്‍സണി 456 എന്ന ബാക്ടീരിയയാണ് ക്യാന്‍സര്‍ കോശങ്ങളുടെ രൂപപ്പെടല്‍ തടയുകയോ, വൈകിപ്പിക്കുകയോ ചെയ്യുന്നതാണ് കണ്ടെത്തിയിരിക്കുന്നത്. ചിലയിനം ക്യാന്‍സറുകള്‍ പൂര്‍ണമായും തടയാനും, മറ്റു ചിലവ രൂപപ്പെടുന്നത് വൈകിപ്പിക്കാനും സാധിക്കും. വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്ന ഈ കണ്ടെത്തലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്ലോസ് വണ്‍ എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.