തിരുവനന്തപുരം: ഹൃദയശസ്‌ത്രക്രിയക്കുളള സ്റ്റെന്റുകള്‍ കാരുണ്യ ഫാര്‍മസി വഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. സ്റ്റെന്റുകളുടെ വിലയില്‍ കൃത്രിമം കാട്ടുന്നവര്‍ക്കെതിരെ അവശ്യവസ്തു നിയമപ്രകാരം നടപടിയെടുക്കും. ഉയര്‍ന്ന വില ഈടാക്കുന്നുവെന്ന പരാതി ഉയര്‍ന്ന സ്വകാര്യ ആശുപത്രികളില്‍ നടന്ന സമീപകാലത്തെ ഹൃദയശസ്‌ത്രക്രിയ നിരക്കുകള്‍ സര്‍ക്കാര്‍ പരിശോധിക്കും. സംസ്ഥാനത്ത് ഹൃദയ ശസ്ത്രക്രിയ നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റെന്റ് ഉപയോഗത്തെക്കുറിച്ച് വിവരശേഖരണം നടത്തുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ വ്യക്തമാക്കി. അഡ്വ. പി.ടി.എ റഹീം എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിനായിരുന്നു മന്ത്രിയുടെ മറുപടി.