ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക് തന്നെയാണ്

First Published 5, Mar 2018, 1:22 PM IST
grihalakshmi magazine cover image jagathy daughter response
Highlights
  • വനിത മാഗസിന്‍ ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കവര്‍ പേജിന്‍റെ പേരിലുള്ള പ്രതികരണങ്ങള്‍ അവസാനിക്കുന്നില്ല

വനിത മാഗസിന്‍ ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കവര്‍ പേജിന്‍റെ പേരിലുള്ള പ്രതികരണങ്ങള്‍ അവസാനിക്കുന്നില്ല. ഫേസ്ബുക്കില്‍ പുതുതായി വന്നിരിക്കുന്ന പ്രതികരണം നടന്‍ ജഗതി ശ്രീകുമാറിന്‍റെ മകള്‍ പാര്‍വ്വതിയുടെയാണ്. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ നടത്തിയ വീഡിയോ പ്രതികരണത്തിലാണ് ഗൃഹലക്ഷ്മി കവറിനെ പാര്‍വ്വതി വിമര്‍ശിക്കുന്നത്.

ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക് തന്നെയാണ്, നല്ല മനോഹരമായ മാറിടം.  എന്നാല്‍ പിന്നെ ഇതിനെക്കുറിച്ച് ചിന്തിച്ചു. ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്, പിന്നെ ചിന്തിച്ചപ്പോള്‍ ഇത് ഇച്ചിരി ഓവറാണെന്ന് തോന്നി. സാധാരണഗതിയില്‍ സ്ത്രീകള്‍ പൊതുസ്ഥലത്ത് മുലയൂട്ടാറുണ്ട്. പക്ഷെ തുണികൊണ്ട് മറച്ചോ, അല്ലെങ്കില്‍ ആളുകളില്‍ നിന്ന് മറഞ്ഞ് നിന്നോ ആണിത്.

കേരളത്തില്‍ ഏതൊരിടത്തും മുലയൂട്ടാനുള്ള അവകാശം സ്ത്രീക്കുണ്ട്, അത് ആരും നിഷേധിക്കുന്നില്ല.  മാസികയുടെ കവറില്‍ ഉള്ളപോലെ മുലയൂട്ടുന്നത് കണ്ടിട്ട് രണ്ട് കുട്ടികളുടെ അമ്മയായ ഇനിക്ക് മാതൃത്വം തോന്നുന്നില്ലെന്ന് പാര്‍വ്വതി തുറന്നടിക്കുന്നു.

loader