ബര്‍ലിന്‍: ശരീരം പുഷ്ടിപ്പെടുത്താനാണ് എല്ലാവരും ജിമ്മില്‍ പോകുന്നത്. ശരീരം ഉറച്ചുകഴിഞ്ഞാല്‍ പിന്നെ വിവിധ കസര്‍ത്തുകള്‍ കാണിക്കും. എന്നാല്‍ ഇത്തരത്തില്‍ ജര്‍മനിയില്‍ ഒരു യുവാവ് നടത്തിയത് വലിയ സാഹസമായി മാറി, ഒപ്പം ദുരന്തവും. ജനനേന്ദ്രിയം ഉപയോഗിച്ച് രണ്ടരക്കിലോ വെയ്റ്റ് പ്ലേറ്റ് ഉര്‍ത്താനായിരുന്നു യുവാവിന്റെ ശ്രമം. 

ഇതുപോലുള്ള സാഹസങ്ങള്‍ ഇനിയാരും ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി അഗ്‌നിശമനസേന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജര്‍മന്‍ നഗരമായ വോംസിലില്‍ സെപ്തംബര്‍15 നായിരുന്നു സംഭവം. ജനനേന്ദ്രിയം ഉപയോഗിച്ച് രണ്ടരക്കിലോ വെയ്റ്റ് പ്ലേറ്റ് ഉര്‍ത്തിയ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വെയ്റ്റ് പ്ലേറ്റ് കുടുങ്ങുകയായിരുന്നു. 

ജനനേന്ദ്രിയത്തില്‍ നിന്ന് വെയ്റ്റ് പ്ലേറ്റ് വേര്‍പ്പെടുത്താന്‍ കഴിയാതെ യുവാവ് കുഴഞ്ഞു. ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ ഡോക്ടര്‍മാര്‍ എത്തി. ഇവരും പരാജയപ്പെട്ടതോടെ അഗ്‌നിശമനക്കാര്‍ എത്തുകയായിരുന്നു. യുവാവിന് അനസ്തേഷ്യ നല്‍കിയ ശേഷമാണ് ഭാരക്കട്ടി മുറിച്ചു മാറ്റിയതെന്നാണ് യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്തയാക്കിയ ഡെയ്ലി മെയില്‍ വാര്‍ത്തയില്‍ പറയുന്നത്.