Asianet News MalayalamAsianet News Malayalam

ദിവസവും ക്യാരറ്റ് ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ

പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിർത്താൻ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകൾക്ക് സാധിക്കും. ഇതിലുള്ള വൈറ്റമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു.വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് ക്യാരറ്റ്. മുഖം കൂടുതൽ നിറം വയ്ക്കാനും ക്യാരറ്റ് സഹായിക്കുന്നു

health benefits of carrot juice
Author
Trivandrum, First Published Oct 11, 2018, 10:06 PM IST

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. മനസിനും ശരീരത്തിനും ചുറുചുറുപ്പും ഉന്മേഷവും നൽകാൻ ക്യാരറ്റ് ​ഗുണം ചെയ്യും.  പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിർത്താൻ സഹായിക്കും.

 പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകൾക്ക് സാധിക്കും. ഇതിലുള്ള വൈറ്റമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു.വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് ക്യാരറ്റ്. മുഖം കൂടുതൽ നിറം വയ്ക്കാനും ക്യാരറ്റ് സഹായിക്കുന്നു. ക്യാരറ്റ് പേസ്റ്റ് രൂപത്തിലാത്തി മുഖത്തിട്ടാൽ നിറം വർധിക്കാൻ സഹായിക്കും. 

കാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളാൽ കാരറ്റ്​ സമ്പന്നമാണ്​. ക്യാരറ്റ്​ കഴിക്കുന്നത്​ ഉദരാശയ കാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ്​ ഗവേഷകർ പറയുന്നത്​. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.  ക്യാരറ്റ്​ ജ്യൂസിന്​ രക്​താർബുദ കോശങ്ങളെ ചുരുക്കാൻ സഹായിക്കുമെന്ന്​ ഒരു പഠനത്തിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. 

കാരറ്റ്​ ഒാറഞ്ച്​, വെള്ള, പർപ്പിൾ നിറങ്ങളിൽ വിളയുന്നുണ്ട്​. ഇവയിലെ കരോറ്റനോയ്​ഡ്​സ്​ എന്ന ഘടകം സ്​തനാർബുദ സാധ്യത ഏറെ കുറക്കുന്നു. സ്​തനാർബുദ രോഗികളിൽ നടത്തിയ പഠനങ്ങളിലും ഇത്​ തെളിയിക്കപ്പെട്ടിട്ടുണ്ട്​. രക്​തത്തിൽ കരോറ്റനോയ്​ഡിന്‍റെ അംശം വർധിച്ചതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​. ഇത്​ വീണ്ടും കാൻസർ വരാനുള്ള സാധ്യതയെ കുറക്കുന്നു. പ്രതിദിനം എട്ട്​ ഒൗൺസ്​ വീതം കാരറ്റ്​ ജ്യുസ്​ തുടർച്ചയായി മൂന്നാഴ്​ച കഴിച്ചവരിൽ ആയിരുന്നു പഠനം നടത്തിയത്.

ക്യാരറ്റ് ജ്യൂസിൽ വിറ്റാമിൻ സിയുടെ അളവ്​ കൂടുതലാണ്​. ഇത്​ ശ്വാസകോശ സംബന്ധമായി ബാധിക്കുന്ന ശ്വാസംമുട്ടലിനും ആസ്​തമക്കുമുള്ള സാധ്യത കുറക്കുന്നു. കൊറിയയിൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം തെളിയിച്ചത്​. കാരറ്റ്​ ജ്യൂസിലൂടെ  ഒരേസമയം കരോട്ടിൻ, പൊട്ടാസ്യം, വിറ്റാമിൻ എ, സി, തുടങ്ങി ഒന്നിലധികം പോഷക ഗുണം ലഭിക്കുന്നു.  


 

Follow Us:
Download App:
  • android
  • ios