എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഈന്തപ്പഴം. അന്നജം, കാത്സ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. 

ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത് വളരെ ക്ഷീണിച്ചായിരിക്കുമല്ലോ. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ഊർജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. സെലെനീയം, കാത്സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, കോപ്പര്‍, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു.

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നീ പോഷകങ്ങളാണ് നല്ല ഊർജ്ജം നൽകി ക്ഷീണത്തെ ഇല്ലാതാക്കുന്നത്. ഇത് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ക്ഷീണം അകറ്റുന്നതിനായി കെെയ്യിൽ അൽപ്പം ഈന്തപ്പഴം കരുതാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 വിളർച്ച, മലബന്ധം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാനും വളരെ നല്ലതാണ് ഈന്തപ്പഴം.പ്രതിരോധശേഷി വർധിപ്പിക്കാൻ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് സഹായകമാകും. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും ഈന്തപ്പഴത്തിന് കഴിവുണ്ട്.