Asianet News MalayalamAsianet News Malayalam

ഹൃദയത്തെ കാക്കാൻ ഇഞ്ചിച്ചായ കുടിക്കാം

യാത്ര പോകുമ്പോള്‍ മിക്കവര്‍ക്കും ഛര്‍ദ്ദി വലിയ പ്രശ്‌നമാണ്‌. യാത്ര പോകുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ ഇഞ്ചി ചായ കുടിച്ചാല്‍ മതി. ഛര്‍ദ്ദിയ്‌ക്ക്‌ നല്ലൊരു പ്രതിവിധിയാണ്‌ ഇഞ്ചി ചായ. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്‌ ഏറ്റവും നല്ലതാണ്‌ ഇഞ്ചി ചായ. 

health benefits of ginger tea
Author
Trivandrum, First Published Oct 10, 2018, 11:16 PM IST

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്‌ ഇഞ്ചി. ദിവസവും ഇഞ്ചി ചായ കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. വിറ്റാമിന്‍,പൊട്ടാഷ്യം, മാഗ്നീഷ്യം, എന്നിവ ധാരാളം അടങ്ങിയ ഒന്നാണ്‌ ഇഞ്ചി. യാത്ര പോകുമ്പോള്‍ മിക്കവര്‍ക്കും ഛര്‍ദ്ദി വലിയ പ്രശ്‌നമാണ്‌. ഛര്‍ദ്ദി മാറ്റാന്‍ പലതരത്തിലുള്ള മരുന്നുകളും കഴിക്കാറുണ്ട്‌ .എന്നാല്‍ ഇനി മുതല്‍ മരുന്നുകള്‍ വലിച്ചുവാരി കഴിക്കേണ്ട. യാത്ര പോകുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ ഇഞ്ചി ചായ കുടിച്ചാല്‍ മതി.

ഛര്‍ദ്ദിയ്‌ക്ക്‌ നല്ലൊരു പ്രതിവിധിയാണ്‌ ഇഞ്ചി ചായ. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്‌ ഏറ്റവും നല്ലതാണ്‌ ഇഞ്ചി ചായ. ഇഞ്ചി ചായ കുടിച്ചാൽ ഭക്ഷണം പെട്ടെന്ന്‌ ദഹിക്കാന്‍ സഹായിക്കുന്നു.ഇഞ്ചി ചായ കുടിക്കുന്നത്‌ നെഞ്ചിരിച്ചില്‍ പോലുള്ളവ തടയാന്‍ സഹായിക്കുന്നു.ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍  അകറ്റാൻ ഏറ്റവും നല്ലതാണ്‌ ഇഞ്ചി ചായ. ശ്വാസമുട്ടലുള്ളവരും അലര്‍ജി പ്രശ്‌നമുള്ളവരും ദിവസവും ഒരു ഗ്ലാസ്‌ ഇഞ്ചി ചായ കുടിക്കുന്നത്‌ വളരെയധികം നല്ലതാണ്‌. 

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ ഇഞ്ചി നല്ലതാണ്‌. പക്ഷാഘാതം,ഹൃദയാഘാതം എന്നിവ തടായന്‍ ഇഞ്ചി ഏറെ നല്ലതാണ്‌. ആര്‍ത്തവം ക്യത്യമാകാനും ഏറ്റവും നല്ലതാണ്‌ ഇഞ്ചി. ആര്‍ത്തവസമയത്തുള്ള വേദന അകറ്റാനും ദിവസവും ഇഞ്ചി ചായ കുടിക്കുന്നത്‌ ഗുണം ചെയ്യും. പ്രതിരോധശേഷി കൂട്ടാനും ഏറ്റവും നല്ലതാണ്‌ ഇഞ്ചി ചായ.

Follow Us:
Download App:
  • android
  • ios