Asianet News MalayalamAsianet News Malayalam

പുരുഷന്മാർ മത്തങ്ങയുടെ കുരു കഴിച്ചാൽ

  • മസില്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ മത്തങ്ങയുടെ കുരു ദിവസവും കഴിക്കുന്നത് നല്ലതാണ്. മത്തങ്ങയുടെ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തസമ്മര്‍ദ്ദത്തെ ഒരു പരിധിവരെ തടയുകയും ചെയ്യുന്നു.
     
Health Benefits of Pumpkin Seeds
Author
Trivandrum, First Published Sep 4, 2018, 6:38 PM IST

പുരുഷന്മാർ മസിലുകൾ ഉണ്ടാകാൻ കടകളിൽ നിന്ന് വിവിധതരം പ്രോട്ടീൻ പൗഡര്‍‍‍, ഫുഡ് സപ്ലിമെന്‍റുകള്‍, സ്റ്റെറോയിഡുകള്‍ എന്നിവ കഴിക്കാറുണ്ട്. എന്നാൽ അതിന്റെ ദോഷവശങ്ങളെ പറ്റി ആരും ചിന്തിക്കാറില്ല. മസിൽ പെരുപ്പിക്കാൻ വേണ്ടി കഴിക്കുന്ന പൗഡറുകൾ ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ആരോഗ്യമുളള മസിലുകള്‍ ഉണ്ടാവാന്‍ പോഷകാഹാരം അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. അതിൽ ഒന്നാണ് മത്തങ്ങയുടെ കുരു.

 പ്രോട്ടീനാല്‍ സമ്പുഷ്ടമായ മത്തങ്ങയുടെ കുരു അത്യുത്തമമാണ്. മഗ്നീഷ്യം, കോപ്പര്‍, അയണ്‍,  പ്രോട്ടീന്‍, ഒമേഗ-3 ,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മസില്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ മത്തങ്ങയുടെ കുരു ദിവസവും കഴിക്കുന്നത് നല്ലതാണ്. മത്തങ്ങയുടെ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തസമ്മര്‍ദ്ദത്തെ ഒരു പരിധിവരെ തടയുകയും ചെയ്യുന്നു.

 മത്തങ്ങ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും. തടി കുറച്ച്‌ വയറൊതുക്കുന്നതിനും മത്തങ്ങയുടെ കുരു സഹായിക്കുന്നു. മത്തങ്ങയുടെ കുരുവിന് മറ്റ് ​ഗുണങ്ങൾ കൂടിയുണ്ട്. ക്യാൻസർ തടയാൻ ഏറ്റവും നല്ലതാണ് മത്തങ്ങയുടെ ​കുരു. സ്ത്രീകളിൽ സ്തനാർബുദം വരാതിരിക്കാനും മത്തങ്ങയുടെ കുരു സഹായിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മത്തൻ കുരു വളരെയധികം സഹായിക്കുന്നു. നല്ല ഉറക്കം കിട്ടാൻ മത്തങ്ങയുടെ കുരു കഴിക്കുന്നത് ​ഗുണം ചെയ്യും. 

ധാരാളം മിനറലുകള്‍ അടങ്ങിയ മത്തന്‍കുരു എല്ലുകളുടെ ആരോഗ്യം, രോഗ പ്രതിരോധശേഷി, എന്നിവ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു.പുരുഷന്മാരില്‍ ഉണ്ടാകുന്ന പ്രോസ്റ്റെറ്റ് കാന്‍സര്‍ , പ്രോസ്റ്റെറ്റ് ഗ്രന്ഥിയുടെ വളര്‍ച്ച എന്നിവയെ തടയാന്‍ സഹായിക്കുന്നു.
 

Follow Us:
Download App:
  • android
  • ios