ഇഞ്ചി ചതച്ചിട്ടുതിളപ്പിച്ചു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് ദിവസവും രാവിലെ ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് നല്ലതാണ്. 30 മുതല്‍ 40 മില്ലി വരെയാണു ദിവസവും വെറും വയറ്റില്‍ ഉപയോഗിക്കേണ്ടത്. ഈ പാനീയം സ്ഥിരമായി രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കു.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും.
ദഹനപ്രശ്‌നങ്ങള്‍ക്കു മികച്ച പരിഹാരമാണ് ഈ പാനീയം.
കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഇതുസഹായിക്കും. നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്തി, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതു നല്ലതാണ്.
അമിതവണ്ണം കുറയ്ക്കാനും ഇതു നല്ലതാണ്.
കഫത്തിന്‍റെ ശല്യം ഇല്ലാതാക്കാനും ഇഞ്ചിയും നാരങ്ങയും തേനില്‍ ചേര്‍ത്തുകഴിക്കുന്നത് ഗുണം ചെയ്യും.
