ശ്വാസകോശത്തിന് വേണ്ടി കഴിക്കാം ചില ഭക്ഷണം...

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 9:11 PM IST
health experts found vitamin d is essential for lungs
Highlights

അത്രതന്നെ കേട്ടു പരിചയം ഇല്ലാത്ത അസുഖമാണല്ലോഎന്നോര്‍ത്തെങ്കില്‍ കേട്ടോളൂ, ലോകത്ത് ഏതാണ്ട് 170 കോടിയോളം പേര്‍ക്ക് ഈ അസുഖമുണ്ട്. 2015ല്‍ മാത്രം മൂന്ന് കോടിയിലധികം പേര്‍ ഇക്കാരണത്താല്‍ മരിച്ചു

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ അടിസ്ഥാനം ഭക്ഷണമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. ഓരോ അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് ആക്കം നല്‍കാനും, ഓരോന്നിനെയും ആരോഗ്യത്തോടെ നിലനിര്‍ത്താനും പ്രത്യേകം ഘടകങ്ങള്‍ ആവശ്യമാണ്. 

ഇനി ശ്വാസകോശത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍, അതിന്റെ ആരോഗ്യത്തിന് ഏറ്റവുമധികം ആവശ്യമായ ഘടകമാണ് വിറ്റാമിന്‍-ഡി. 'ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി' (സി.ഒ.പി.ഡി) രോഗമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും അവര്‍ വിറ്റാമിന്‍-ഡി അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക് ബ്രോങ്കൈറ്റിസ് ഉള്‍പ്പെടെയുള്ള അസുഖങ്ങളെയാണ് സി.ഒ.പി.ഡി എന്ന് പറയുന്നത്. 

അത്രതന്നെ കേട്ടു പരിചയം ഇല്ലാത്ത അസുഖമാണല്ലോഎന്നോര്‍ത്തെങ്കില്‍ കേട്ടോളൂ, ലോകത്ത് ഏതാണ്ട് 170 കോടിയോളം പേര്‍ക്ക് ഈ അസുഖമുണ്ട്. 2015ല്‍ മാത്രം മൂന്ന് കോടിയിലധികം പേര്‍ ഇക്കാരണത്താല്‍ മരിച്ചു. 

ഇത്തരം പ്രശ്‌നങ്ങളുള്ളവരില്‍ ശ്വാസകോശ സംബന്ധമായ വിഷമതകള്‍ ഏതാണ്ട് 45 ശതമാനത്തോളം കുറയ്ക്കാന്‍ വിറ്റാമിന്‍-ഡിയ്ക്കാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ അഡ്രിയന്‍ മാര്‍ട്ടീന്യോയുടെ നേതൃത്വത്തിലാണ് ഈ വിഷയത്തില്‍ വിശദമായ പഠനം നടന്നത്. 

ശ്വാസകോശത്തിന് വേണ്ടി കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണം...

1. ആപ്പിള്‍
2. ആപ്രികോട്ട്
3. ബെറികള്‍
4. ചിക്കന്‍
5. കൊഴുപ്പടങ്ങിയ മീന്‍
6. വാള്‍നട്ട്‌സ്

loader