Asianet News MalayalamAsianet News Malayalam

ഈ രണ്ട് കാര്യങ്ങളുണ്ടെങ്കിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കുറയും

  • ഉയർന്ന കൊളസ്ട്രോളും അനാരോഗ്യകരമായ കൊഴുപ്പും സ്ത്രീകളിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം.
High Cholesterol And Unhealthy Fat May Lower Fertility In Women
Author
First Published Jul 22, 2018, 2:02 PM IST

നോർവെ :പുതിയ ജീവിതരീതിയിൽ അമിതവണ്ണം ഇല്ലാത്തവരായി ആരുമില്ല. അമിതമായ ഫസ്റ്റ് ഫുഡ് ഉപയോ​ഗം, ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ, ഇതൊക്കെ തന്നെയാണ് അമിതവണ്ണം വയ്ക്കാനുള്ള പ്രധാനകാരണങ്ങളും. ഉയർന്ന കൊളസ്ട്രോളും അനാരോഗ്യകരമായ കൊഴുപ്പും സ്ത്രീകളിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. നോർവേയിലെ ബെർഗൻ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്.

ചീത്ത കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നതോടെ ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടാകാമെന്ന് ​ഗവേഷകർ പറയുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ 20 ശതമാനം പേരെ ഇതുവരെ ​ഗർഭം ധരിച്ചിട്ടുള്ളുവെന്നും ​ഗവേഷകർ പറയുന്നു. ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടി കിടക്കുമ്പോൾ ​ഗർഭിണിയാകുന്ന സ്ത്രീകളിൽ പ്രസവം വളരെ പ്രയാസമുള്ളതാകാറുണ്ട്. ചീത്ത കൊളസ്ട്രോൾ കുഞ്ഞിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് പഠനത്തിൽ പറയുന്നു. 

ഉയർന്ന കൊളസ്ട്രോളുള്ള സ്ത്രീകൾ ആദ്യം ​ഗർഭിണിയായി പ്രസവിച്ചാൽ തന്നെ അടുത്തത് ​ഗർഭിണിയാകാൻ സാധ്യതക്കുറവാണെന്ന് പഠനത്തിൽ പറഞ്ഞു. ബിഎംജെ ഒാപ്പൺ എന്ന ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളാകാത്ത സ്ത്രീകളിൽ നിന്നും അത് പോലെ അമിതവണ്ണമുള്ളതും ഒരു കുഞ്ഞിന്റെ അമ്മയുമായ സ്ത്രീകളിൽ നിന്നും രക്തസാമ്പിളുകൾ ശേഖരിച്ച് വിശകലനം നടത്തുകയാ‌യിരുന്നു. 


 

Follow Us:
Download App:
  • android
  • ios