കുട്ടികൾക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധം. വയറിന് വേദന, വയറിളക്കം, വിരശല്യം തുടങ്ങിയ മറ്റ് പ്രശ്നങ്ങളുണ്ടാകാറും ഉണ്ട്. മലബന്ധം വരാൻ പ്രധാന കാരണം ഭക്ഷണം തന്നെയാണ്. സമയക്രമം പാലിക്കാത്തത് മലബന്ധത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. 

കുട്ടികൾക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധം. വയറിന് വേദന, വയറിളക്കം, വിരശല്യം തുടങ്ങിയ മറ്റ് പ്രശ്നങ്ങളുണ്ടാകാറും ഉണ്ട്. മലബന്ധം വരാൻ പ്രധാന കാരണം ഭക്ഷണം തന്നെയാണ്. സമയക്രമം പാലിക്കാത്തത് മലബന്ധത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. 

ചില കുട്ടികള്‍ക്ക് വെള്ളം കുടിക്കാത്തതാകും, ഇതിനുള്ള കാരണം. ചില കുട്ടികള്‍ക്ക് ടോയ്‌ലറ്റില്‍ പോകാന്‍ തോന്നാറുണ്ടെങ്കിലും പിടിച്ചു നിര്‍ത്തും. ഇതും കാരണമാണ്. വ്യായാമക്കുറവും നാരുള്ള ഭക്ഷണങ്ങളുടെ പോരായ്മയുമെല്ലാം കുട്ടികളിലെ മലബന്ധത്തിനുള്ള പ്രധാനപ്പെട്ട പ്രശ്‌നം തന്നെയാണ്. കുട്ടികളിലെ മലബന്ധം മാറ്റാന്‍ വീട്ടിൽ തന്നെ ചില വഴികളുണ്ട്.

 ആവണക്കെണ്ണ 

കുട്ടികളിലെ മലബന്ധത്തിനുളള ഏറ്റവും നല്ലൊരു പരിഹാരമാണ് ആവണക്കെണ്ണ. 1 സ്പൂണ്‍ ആവണക്കെണ്ണ 1 ഗ്ലാസ് ചൂടുപാലില്‍ കലക്കി കിടക്കാന്‍ നേരത്തു കുട്ടികള്‍ക്കു നല്‍കുക.

നെയ്യ് 

രാവിലെ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യും ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കുട്ടികൾക്ക് നൽകുന്നത് മലബന്ധം അകറ്റാൻ ഏറെ നല്ലതാണ്. കിടക്കാന്‍ നേരവും ഒരു സ്പൂണ്‍ നെയ്യ് നൽകുന്നത് ഏറെ നല്ലതാണ്.

തേൻ

ഇളംചൂടു വെള്ളത്തില്‍ 1-2 ടീസ്പൂണ്‍ തേന്‍ കലര്‍ത്തി വെറുംവയറ്റില്‍ കുട്ടിക്കു നല്‍കുന്നത് മലബന്ധം അകറ്റാൻ സഹായിക്കുന്നു. ഇതു കുട്ടിയ്ക്കു പ്രതിരോധ ശേഷി നല്‍കാനും നല്ലതാണ്. 

പഴം 

പഴം പൊതുവേ മലബന്ധത്തിനു നല്ലൊരു മരുന്നാണ്. രാവിലെ വെറുംവയറ്റില്‍ പഴവും ഒപ്പം ചെറുചൂടുള്ള വെള്ളവും നല്‍കുന്നത് കുട്ടികളിൽ മലബന്ധം അകറ്റാൻ സഹായിക്കും. 

ഉണക്ക മുന്തിരി 

ഉണക്ക മുന്തിരി വെള്ളത്തിലിട്ടു കുട്ടികള്‍ക്കു രാവിലെ വെറുംവയറ്റില്‍ നല്‍കുന്നത് ഏറെ നല്ലതാണ്. 

കറ്റാര്‍വാഴ 

കറ്റാര്‍വാഴയും കുട്ടികളിലെ മലബന്ധത്തിനുളള നല്ലൊരു പരിഹാരമാണ്. 2 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ 1 ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.