Asianet News MalayalamAsianet News Malayalam

വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും; ഇത് നല്ലൊരു ഒറ്റമൂലി

വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും പലർക്കും വലിയ പ്രശ്നമാണ്.വായ്‌നാറ്റവും പല്ലിലെ മഞ്ഞ നിറവും ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ.വായിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

Home Remedies For Yellow Teeth & Bad Breath
Author
Trivandrum, First Published Sep 20, 2018, 8:51 AM IST

വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും പലർക്കും വലിയ പ്രശ്നമാണ്.ഏത് മരുന്ന് ഉപയോ​ഗിച്ചിട്ടും വലിയ ഫലം ഒന്നും ഉണ്ടായി കാണില്ല. പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടാണ് വായ്നാറ്റം ഉണ്ടാകുന്നത്. വായ്‌നാറ്റവും പല്ലിലെ മഞ്ഞ നിറവും ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലൂടെ എങ്ങനെ വായ്നാറ്റവും പല്ലിലെ മഞ്ഞനിറവും മാറ്റാനാകുമെന്ന് നോക്കാം. 

1.  വായിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിലുള്ള ഫാറ്റി ആസിഡ്, ലോറിക് ആസിഡ് എന്നിവയാണ് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പല്ലിനെ സംരക്ഷിക്കുന്നത്. മാത്രമല്ല പല്ലിനുണ്ടാവുന്ന വിവിധ പ്രശ്‌നങ്ങളില്‍ നിന്നും പല്ലിനെ സംരക്ഷിക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയുന്നു. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് പലപ്പോഴും ആരോഗ്യവും അഴകും ഉള്ള പല്ലിന് സഹായിക്കുന്നു. ഇത് വായ്‌നാറ്റത്തെ ഇല്ലാതാക്കി പല്ലിന് നല്ല തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

2. മോണരോഗങ്ങള്‍ക്ക് ഏറ്റവും നല്ല  പരിഹാരമാണ് വെളിച്ചെണ്ണ. മോണരോഗത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും പല്ലില്‍ പ്ലേക്ക് അടിഞ്ഞ് കൂടുന്നതാണ്. ഇത് പല വിധത്തിലാണ് പല്ലിന് വില്ലനായി മാറുന്നത്. അതുകൊണ്ട് ഈ പ്രശ്‌നത്തെ ആദ്യം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ദിവസവും ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിലൂടെ പ്ലേക്ക് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കുറയുകയാണ് ചെയ്യുന്നത്.

3. പല്ല് ദ്രവിക്കുന്നതാണ് പലപ്പോഴും ദന്തസംരക്ഷണത്തില്‍ വില്ലനാവുന്ന മറ്റൊരു പ്രശ്‌നമാണ്. വെളിച്ചെണ്ണ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ബാക്ടീരിയയെ ഇല്ലാതാക്കി പല്ലിന് നല്ല ആരോഗ്യവും തിളക്കവും നല്‍കുന്നു.വെളിച്ചെണ്ണ ഉപയോ​ഗിച്ച് പല്ല് തേയ്ക്കുന്നത് ഏറെ നല്ലതാണ്.

4.  പല്ലിലെ പോട് പലർക്കും വലിയ പ്രശ്നമാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ പലപ്പോഴും പല്ലിലെ പോടില്‍ അടിഞ്ഞ് കൂടുകയും അത് മൂലം പല്ലിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെളിച്ചെണ്ണ. ഇത് പല്ലിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. അതിലുപരി പല്ലിന്റെ പോടില്‍ ഉള്ള അഴുക്കിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. 

5. പലര്‍ക്കും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ പല്ലിലെ മഞ്ഞ നിറത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് പല്ലിന്റെ തിളക്കത്തിന് വളരെയധികം സഹായിക്കുന്നു. പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കി പല്ലിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എപ്പോഴും മുന്നിലാണ് വെളിച്ചെണ്ണ. 

6. പല്ലിലെ കറ മാറ്റാന്‍ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. ഏത് ഇളകാത്ത കറയും ഇളക്കി മാറ്റുന്നതിന് ഒായില്‍ പുള്ളിംഗ് സഹായിക്കുന്നു. ഇത് പല വിധത്തിലാണ് പല്ലിലെ കറയെ ഇല്ലാതാക്കുന്നത്. പല അവസ്ഥകളിലും പല്ലിലെ കറ പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. 

Follow Us:
Download App:
  • android
  • ios