നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളൂ. വീട്ടിൽ മോൺസ്റ്റെറ ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

മോൺസ്റ്റെറ ചെടിക്ക് സ്വിസ് ചീസ് പ്ലാന്റ് എന്നും പേരുണ്ട്. നല്ല വലിപ്പമുള്ള ഇലകളാണ് ഇതിനുള്ളത്. വീടിനുള്ളിലും പുറത്തും മോൺസ്റ്റെറ ചെടി വളർത്താൻ സാധിക്കും. ഇത് വീട്ടിൽ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.വെളിച്ചം

മോൺസ്റ്റെറ ചെടിക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് 5 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നിടത്താവണം ചെടി വളർത്തേണ്ടത്.

2. മണ്ണും വെള്ളവും

എന്നും ചെടിക്ക് വെള്ളമൊഴിക്കേണ്ടതില്ല. ആഴ്ച്ചയിൽ ഒരിക്കൽ മാത്രം ചെടിക്ക് വെള്ളമൊഴിക്കാം. പോട്ടിലാണ് വളർത്തുന്നതെങ്കിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇത് വേരുകൾ നശിച്ചുപോകാൻ കാരണമാകുന്നു. അതേസമയം മണ്ണ് വരണ്ട് തുടങ്ങുമ്പോൾ മാത്രമേ ചെടിക്ക് വെള്ളമൊഴിക്കാൻ പാടുള്ളൂ.

3. താപനിലയും ഈർപ്പവും

മറ്റു ചെടികളെപോലെ തന്നെ മോൺസ്റ്റെറയ്ക്കും 65 മുതൽ 85 ഡിഗ്രി ഫാരൻഹെയ്റ്റ് താപനിലയിലാണ് വളരാൻ സാധിക്കുന്നത്. അമിതമായ തണുപ്പും ചൂടും ചെടിക്ക് അതിജീവിക്കാൻ സാധിക്കുകയില്ല. വീടിനുള്ളിൽ വളർത്തുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

4. വളം ഉപയോഗം

ചെടി പെട്ടെന്ന് വളരുന്നതിന് വളം ആവശ്യമാണ്. മാസത്തിൽ ഒരിക്കലെങ്കിലും ചെടിക്ക് വളമിട്ടുകൊടുക്കാൻ ശ്രദ്ധിക്കണം. അതേസമയം അമിതമായി വളമിടുന്നത് ചെടി നശിച്ചുപോകാൻ കാരണമാകും.

5. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേഗത്തിൽ വളരുന്ന ചെടിയാണ് മോൺസ്റ്റെറ. അതിനാൽ തന്നെ നല്ല വളർച്ചയ്ക്ക് വേണ്ടി ചെടി ഇടയ്ക്കിടെ വെട്ടിവിടാൻ ശ്രദ്ധിക്കണം. പഴുത്തതും കേടുവന്നതുമായ ഇലകൾ മുറിച്ചുമാറ്റാനും മറക്കരുത്. ഇത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.