ശരിയായ രീതിയിൽ പരിചരണം ലഭിച്ചില്ലെങ്കിൽ ചെടികൾ വാടിപ്പോവുകയും പിന്നീട് വളരാതെ ആവുകയും ചെയ്യുന്നു.

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. അതിന് അനുസരിച്ചാണ് ചെടികളെ പരിപാലിക്കേണ്ടതും വളർത്തേണ്ടതും. ശരിയായ രീതിയിൽ പരിചരണം ലഭിച്ചില്ലെങ്കിൽ ചെടികൾ വാടിപ്പോവുകയും പിന്നീട് വളരാതെ ആവുകയും ചെയ്യുന്നു. ചെടികൾ എളുപ്പത്തിൽ വളരാൻ ഇങ്ങനെ ചെയ്തു നോക്കൂ.

മണ്ണ് മാറ്റാം

ചെടി നടാൻ ഉപയോഗിക്കുന്ന മണ്ണും വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്. മണ്ണിന്റെ ഗുണനിലവാരത്തിന് അനുസരിച്ചാണ് ചെടിയിൽ വളർച്ച ഉണ്ടാകുന്നത്. ചെടിച്ചട്ടിയിൽ നട്ടുവളർത്തുമ്പോൾ ഇടയ്ക്കിടെ മണ്ണ് മാറ്റി നടുന്നത് ചെടിക്ക് നല്ല പോഷക ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. ഇതിലൂടെ ചെടി നന്നായി വളരുകയും ചെയ്യും.

കമ്പോസ്റ്റ്

മണ്ണിൽ രാസവളങ്ങൾ ചേർക്കുന്നതിന് പകരം ജൈവവളങ്ങൾ ചേർക്കാം. അടുക്കള മാലിന്യങ്ങൾ പഴങ്ങളുടെ തൊലി, തേയില, മുട്ടത്തോട് എന്നിവ ചെടിക്ക് വളമായി ഉപയോഗിക്കാം. ഇത് ചെടികൾ നന്നായി വളരാൻ സഹായിക്കുന്നു.

സൂര്യപ്രകാശം

ചെടികൾക്ക് കൃത്യമായ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. എന്നാലിത് കുറയാനോ, കൂടാനോ പാടില്ല. അമിതമായി സൂര്യപ്രകാശമേറ്റാൽ ഇലകൾ വാടുകയും ചെടി വരണ്ടു പോവുകയും ചെയ്യുന്നു.

വെള്ളം

ചെടി നന്നായി വളരാൻ വെള്ളം ആവശ്യമാണ്. എന്നാൽ അമിതമായി വെള്ളമൊഴിക്കരുത്. ഇല, തണ്ട്, വേരുകൾ എന്നിവയ്ക്ക് ഒരുപോലെ വെളളം ആവശ്യമായി വരുന്നു. മണ്ണിൽ മാത്രം ഒഴിക്കുന്നതിന് പകരം ചെടിയിൽ മൊത്തമായി വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കാം.