ഇത് മൃഗങ്ങളുടെ തലച്ചോറിനെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്നു. പെട്ടെന്നുള്ള ശ്വാസതടസ്സങ്ങൾക്കും ഇത് കാരണമായേക്കാം.
ചൂട് മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെയാണ് ബാധിക്കാറുള്ളത്. ചൂട് എന്നതിനപ്പുറം മൃഗങ്ങളിൽ ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വളർത്ത് മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിലും ഗ്രൂമിങ്ങിലുമൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചൂട് സമയങ്ങളിൽ മൃഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
നായ്ക്കളിൽ സമ്മർദ്ദം വർധിക്കുന്നു
ചൂട് സമയങ്ങളിൽ നായ്കുട്ടികൾ, പ്രായ കൂടുതലുള്ള നായ്ക്കൾ എന്നിവയ്ക്ക് ആരോഗ്യ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് നായ്ക്കളുടെ പ്രതിരോധശേഷി കുറയ്ക്കുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.
ചർമ്മത്തെയും ദഹനാരോഗ്യത്തെയും ബാധിക്കുന്നു
ചൂട് കൂടുമ്പോൾ മൃഗങ്ങളുടെ ചർമ്മത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ദഹനാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നല്ല പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ നൽകുന്നത് മൃഗങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
സൂര്യഘാതമേറ്റാൽ
മൃഗങ്ങളിൽ സൂര്യാഘാതമേറ്റാൽ പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് മൃഗങ്ങളുടെ തലച്ചോറിനെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്നു. പെട്ടെന്നുള്ള ശ്വാസതടസ്സങ്ങൾക്കും ഇത് കാരണമായേക്കാം. ചലനത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.
നാഡീസംബന്ധമായ ലക്ഷണങ്ങൾ
സൂര്യാഘാതമേറ്റാൽ മൃഗങ്ങളെ ചികിത്സക്ക് വിധേയരാക്കാൻ മറക്കരുത്. ശരിയായ രീതിയിൽ പരിപാലനം ലഭിച്ചില്ലെങ്കിൽ ശ്വസനാരോഗ്യത്തെ ബാധിക്കുകയും അവയവങ്ങൾക്ക് തകരാർ സംഭവിക്കാനും കാരണമാകുന്നു.


