തേന്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. രുചി മാത്രമല്ല, ഇവ ആരോഗ്യവും തരും. തികച്ചും പ്രകൃതിദത്തമായ ഒന്നാണ് തേന്‍. തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം തേന്‍ ഉപയോഗിക്കുന്നുണ്ട്. തേന്‍ ദിവസവും കഴിക്കുന്നത് ചില രോഗങ്ങളെ അകറ്റാന്‍ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം...

ക്യാന്‍സര്‍

മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ചിലത് കഴിക്കുന്നതും ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. തേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ആന്‍റിഓക്‌സിഡന്റുകള്‍ എന്നിവയേറെ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണിത്. തേന്‍ ദിവസവും കഴിക്കുന്നത് ക്യാന്‍സറില്‍ നിന്നും സംരക്ഷണം നല്‍കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഹൃദ്രോഗം

ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. തേനിലെ ആന്‍റിഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ധമനികള്‍ ചുരുങ്ങുന്നതു തടയാന്‍ സഹായിക്കും. ഇതുവഴി രക്തപ്രവാഹം ഏറെ വര്‍ദ്ധിപ്പിയ്ക്കാനുമാകും. ഹൃദയാരോഗ്യത്തിന് നേരായ രീതിയിലെ രക്തപ്രവാഹം ഏറെ അത്യാവശ്യമാണ്. ദിവസവും ഒരു സ്പൂണ്‍ തേന്‍ കുടിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍

ആഹാരക്രമത്തിലും ജീവിതചര്യകളിലും കുറച്ചു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഉറപ്പായും കൊളസ്‌ട്രോള്‍ സാധാരണ നിലയിലാകും. തേനില്‍ കൊളസ്‌ട്രോള്‍ തീരെ അടങ്ങിയിട്ടില്ല. ഇതിലെ വൈറ്റമിനുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ആന്‍റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. നല്ല കൊളസ്‌ട്രോളിനും ഇത് ഏറെ സഹായകമാണ്. ദിവസവും ഒരു സ്പൂണ്‍ തേന്‍ കുടിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

അമിതവണ്ണം

ഇന്ന് പലരുടെയും പ്രധാനപ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണം തടയാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രധാന ഔഷധമാണ് തേന്‍ എന്ന കാര്യം പലര്‍ക്കുമറിയില്ല. തടി കുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴിയാണ് തേന്‍. ഇത് ദിവസവും ഒരു സ്പൂണ്‍ വീതം കഴിയ്ക്കുന്നത് തടി കുറയാന്‍ നല്ലതാണ്. ചെറുനാരങ്ങാനീരും ചൂടുവെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ തേനിന് സാധിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഒന്നാണിതെന്നുമോര്‍ക്കുക. വണ്ണം കുറയ്ക്കണമെന്ന് ഉള്ളവര്‍ക്ക്, വെറുംവയറ്റില്‍ തേന്‍ കഴിയ്ക്കുന്നതാണ് നല്ലത്.