കൂടാതെ എപ്പോഴും ചെവി പൊത്തിപ്പിടിക്കുകയും വേദന സഹിക്കാന്‍ കഴിയുന്നില്ല എന്നു പറയുകയും ചെയ്തതിനെ തുടര്‍ന്നാണു കുട്ടിയെ ആശുപത്രിയിലല്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തി ബാലന്‍റെ ചെവി പരിശോധിച്ച ഡോക്ടര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി പോയി.
ബാലന്‍റെ ചെവിയില്‍ നിന്നു ഒരു വലിയ പുഴു ഇഴഞ്ഞു പുറത്തേയ്ക്കു വരുന്നു. ഡോക്ടര്‍ പുഴുവിനെ പുറത്തെടുത്തു. അതിനെ എടുത്ത പിന്നാലെ മറ്റൊരു പുഴു ഇഴഞ്ഞ് പുറത്തേയ്ക്ക് വന്നു. അതിന്‍റെ പിന്നാലെ മറ്റൊന്ന്.
അങ്ങനെ ബാലന്‍റെ ചെവിയില്‍ നിന്ന് 13 പുഴുക്കളെ ഡോക്ടര്‍ പുറത്തെടുത്തു. ഇടതു ചെവിയുടെ ഇയര്‍ കനാല്‍ ഭാഗത്തു നിന്നാണു പുഴുക്കളെ എടുത്തത്. പിന്നീട് വലതു ചെവി പരിശോധിച്ചപ്പോള്‍ അതിനുള്ളിലും ഒരു പുഴു ഉണ്ടായിരുന്നു. എന്നാല്‍ അത് എല്ലുകള്‍ക്കിടയില്‍ കുടങ്ങി ഇരുന്നതിനാല്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണ്ടി വന്നു.

ഡിപ്പ്‌റ്റെറ ഇനത്തില്‍ പെട്ട് പറക്കുന്ന ഒരു തരം സൂഷ്മജീവിയുടെ ലാര്‍വകളാണ് ഈ പുഴുക്കള്‍. എങ്ങനെയാണ് ഇവ ചെവിയില്‍ എത്തിയതെന്നു വ്യക്തമല്ല എന്ന ഡോക്ടര്‍ പറഞ്ഞു.
