നമ്മുടെ ആരോഗ്യത്തിന് വേണ്ട ഊര്‍ജ്ജത്തില്‍ 20 ശതമാനം മുതല്‍ 35 ശതമാനം വരെ കലോറി കൊഴുപ്പില്‍നിന്നാണ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ കൊഴുപ്പുള്ള ആഹാരം കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ കൊഴുപ്പ് നല്ലതും ചീത്തയുമുണ്ട്. ഇത് തിരിച്ചറിയാതെ കൊഴുപ്പുള്ള ആഹാരം വാരിവലിച്ച് കഴിച്ചാല്‍ വിപരീതഫലമാകും ഉണ്ടാക്കുക. നല്ല കൊഴുപ്പ് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതോടൊപ്പം ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യും. മറിച്ച് ചീത്ത കൊഴുപ്പ് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിനോടൊപ്പം ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യും. കൂടാതെ ഊര്‍ജ്ജോല്‍പാദനത്തെ ബാധിക്കുകയും, രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും ചെയ്യും. ഇതൊക്കെ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനും അതുവഴി ഹൃദ്രോഗം, മസ്‌തിഷ്‌കാഘാതം തുടങ്ങിയവ മൂലമുള്ള അപകടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കാര്യമിതൊക്കെ പറഞ്ഞുവെങ്കിലും നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും പ്രദാനം ചെയ്യുന്ന കൊഴുപ്പേറിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ? അവ ഏതൊക്കെയാണെന്ന് നോക്കാം...

നല്ല കൊളസ്‌ട്രോള്‍...
(ഒമേഗാ ത്രീ, ഒമേഗാ സിക്‌സ്, അപൂരിത കൊഴുപ്പ്)

അവോക്കാഡോ
മല്‍സ്യം- മത്തി/ചാള, അയല, ചൂര
മീനെണ്ണ
ഒലീവ് ഓയില്‍
ബദാം

ചീത്ത കൊളസ്‌ട്രോള്‍
(പൂരിത കൊഴുപ്പ്)

സീഫുഡ്- കൊഞ്ച്, ഞണ്ട്, കക്ക, കണവ
ചുവന്ന മാംസം- ബീഫ്, മട്ടന്‍
ഫ്രൈഡ് ഫുഡ്
സംസ്ക്കരിച്ച ഭക്ഷണം
പാല്‍ ഉല്‍പന്നങ്ങള്‍