കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ നാല് വഴികളുണ്ട്. ദുർഗന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് അയോഡിൻ.
കക്ഷത്തിലെ ദുർഗന്ധം പലർക്കും വലിയ പ്രശ്നമാണ്. കക്ഷത്തിലെ ദുർഗന്ധം മാറാൻ പലതരത്തിലുള്ള മരുന്നുകളും ഉപയോഗിച്ചിട്ടും ഫലം ഉണ്ടായി കാണില്ല. മിക്കവരും കക്ഷത്തിലെ ദുർഗന്ധം അകറ്റാനായി ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്നാണ് പെർവ്യൂമുകൾ. എന്നാൽ ഇനി മുതൽ കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ ചില വഴികളുണ്ട്.
ദുർഗന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് അയോഡിൻ. അഞ്ച് തുള്ളി അയോഡിൻ ദിവസവും കക്ഷത്തിൽ പുരട്ടുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും. കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ ഏറെ നല്ലതാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കുന്നു. കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ ഇതൊന്നുമല്ലാതെ മറ്റൊന്ന് കൂടിയുണ്ട്. ദുർഗന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് ലാവെന്‍ഡര്‍ ഓയില്‍. ലാവെന്‍ഡര്‍ ഓയില്‍ വിവിധ ചര്‍മ്മത്തേയും ആരോഗ്യ പ്രശ്‌നങ്ങളേയും ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു.
ലാവെന്‍ഡര്‍ ഓയില്‍ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരട്ടുന്നത് ഏറെ നല്ലതാണ്. ദുര്‍ഗന്ധം പൂര്‍ണ്ണമായും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍. ടീ ട്രീ ഓയില്‍ രണ്ട് തുള്ളി രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ക്കുക. ഒരു കോട്ടണ്‍ പാഡ് ഉപയോഗിച്ച് ഊ മിശ്രിതം നിങ്ങളുടെ കക്ഷത്തില്‍ വയ്ക്കുക.
ടീ ട്രീ ഓയില്‍ കുറച്ച് തുള്ളി വെള്ളം ഒരു കുപ്പിയിലേക്ക് ചേര്‍ത്ത് ഒരു സ്‌പ്രേ ആയി ഉപയോഗിക്കാം. ടീ ട്രീ ഓയില്‍ രഹസ്യഭാഗങ്ങളിലെ അണുബാധയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല പരിഹാരമാണ്. ബേക്കിങ് സോഡയും ദുർഗന്ധം അകറ്റാൻ ഏറെ നല്ലതാണ്. ബേക്കിങ് സോഡയും നാരങ്ങ നീരും ഒരുമിച്ച് ചേർത്ത് കക്ഷത്തിൽ പുരട്ടാം. അഞ്ച് മിനിറ്റ് ഇട്ടശേഷം കക്ഷം ചെറുചൂടുവെള്ളം കൊണ്ട് കഴുകി കളയാം.
