ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ ആവണക്കെണ്ണ കക്ഷത്തിൽ പുരട്ടുന്നത് നല്ലതാണ് കക്ഷത്തിലെ രോമങ്ങൾ വൃത്തിയാക്കാൻ സമയം കണ്ടെത്തുക
രാവിലെ ജോലിക്ക് പോയി തിരികെ വീട്ടിലെത്തുമ്പോൾ കക്ഷത്തിലെ ദുർഗന്ധം അതിരൂക്ഷമായിരിക്കും. കക്ഷത്തിലെ ദുർഗന്ധം മാറ്റാൻ പലരും ബോഡി പെർഫ്യൂം ഉപയോഗിക്കാറുണ്ട്. എന്നിട്ട് ചിലർക്ക് ദുർഗന്ധം മാറുകയില്ല. വിയർപ്പ് കെട്ടി നിൽക്കുന്ന ദുർഗന്ധം കൂടുൽ സമയം തങ്ങി നിൽക്കാറുണ്ട്. വിയർപ്പ് തങ്ങി നിന്ന് പലർക്കും മറ്റ് അസുഖങ്ങളും പിടിപ്പെടാറുണ്ട്. എന്നാൽ കക്ഷത്തിലെ ദുർഗന്ധം മാറാൻ വീട്ടിൽ തന്നെ ചില പൊടിക്കെെകളുണ്ട്.
1) എല്ലാവരുടെയും വീട്ടിൽ ബേക്കിംഗ് സോഡയും നാരങ്ങയും ഉണ്ടാകുമല്ലോ. ഒരു സ്പൂൺ ബേക്കിംഗ് സോഡയും ഒരു സ്പൂൺ നാരങ്ങയും ചേർത്ത് കക്ഷത്തിന്റെ അടിഭാഗത്ത് 30 മിനിറ്റ് പുരട്ടുക.ശേഷം ചെറുചൂട് വെള്ളത്തിൽ നന്നായി കഴുകുക. ദിവസവും ചെയ്യുന്നത് കക്ഷത്തിലെ ദുർഗന്ധം മാറാൻ സഹായിക്കും.
2) പകുതി നാരങ്ങയുടെ നീര് കക്ഷത്തിൽ പുരട്ടുന്നത് കക്ഷത്തിലെ കറുപ്പ് മാറാൻ നല്ലതാണ്.അണുക്കൾ ഇല്ലാതാക്കാനും ഇത് സഹായിക്കും.
3) കുളിക്കുന്നതിന് മുമ്പ് ഒരു സ്പൂൺ വെളിച്ചെണ്ണ കക്ഷത്തിൽ പുരട്ടുന്നത് ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കും.
4) ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ ആവണക്കെണ്ണ കക്ഷത്തിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. രാവിലെ എഴുന്നേറ്റ് ഉടൻ കഴുകി കളയാൻ മറക്കരുത്.
5) കുളിക്കുന്ന വെള്ളത്തിൽ ഒരു സ്പൂൺ ഉപ്പ് ചേർക്കുന്നത് ശരീരത്തിലെ അണുക്കൾ ഇല്ലാതാക്കാൻ സഹായിക്കും.അത് കക്ഷത്തിലെ ദുർഗന്ധവും ഇല്ലാതാക്കും.
6) കക്ഷത്തിലെ രോമങ്ങൾ വൃത്തിയാക്കാൻ സമയം കണ്ടെത്തുക.ഇല്ലെങ്കിൽ മറ്റ് അസുഖങ്ങൾ പിടിപ്പെടും.
7) പച്ചക്കറികളും പഴവർഗങ്ങളും കൂടുതൽ കഴിക്കാൻ ശ്രമിക്കുക.
8) കുളിച്ച് കഴിഞ്ഞാൽ കോട്ടൺ തുണി ഉപയോഗിച്ച് കക്ഷം തുടയ്ക്കാൻ ശ്രമിക്കുക.
