നേന്ത്രപ്പഴം ഈന്തപ്പഴം പായസം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ :
പഴുത്ത നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് - 1 കിലോ
ഈന്തപ്പഴം ചെറുതായി അരിഞ്ഞത് - കാൽ കിലോ
പാൽ - 1 ലിറ്റർ
നെയ്യ് - കാൽ കിലോ
കശുവണ്ടി - 150 ഗ്രാം
ഉണക്ക മുന്തിരി -100ഗ്രാം
കുങ്കുമ പൂവ് - 1പാക്കറ്റ്
ഏലക്കപൊടി - 1 ടീസ്പൂൺ
ബദാം പിസ്ത നുറുക്കായി പൊടിച്ചത് - 150gm
പഞ്ചസാര - 1 കിലോ

ഉണ്ടാക്കുന്ന വിധം:
ആദ്യം പാലിൽ 1 കിലോ പഞ്ചസാരയും ഏലക്കയും ചേർത്തു തിളപ്പിക്കുക. കുറുകുന്നത് വരെ നല്ല പോലെ ഇളക്കി കൊടുക്കണം. പായസം ഉണ്ടാക്കുന്ന പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. ശേഷം ആ പാത്രത്തിലേക്ക് നേന്ത്രപ്പഴവും ഈന്തപ്പഴവും ഒരമിച്ചിട്ട് നല്ലവണ്ണം വഴറ്റുക. നല്ല പോലെ മൂത്ത് വരുമ്പോൾ നുറുക്കി വെച്ചിരിക്കുന്ന ബദാം, പിസ്ത, കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ ചേർത്ത് ഒരു മിനിറ്റ് നല്ല പോലെ മൂപ്പിക്കുക. ശേഷം അതിലേക്ക് തിളപ്പിച്ച് കുറുക്കി വച്ചിരിക്കുന്ന പാൽ ഇതിലേക്ക് ഒഴിക്കുക. വീണ്ടും നല്ല പോലെ തിളപ്പിക്കുക. ശേഷം തീ അണച്ച് അതിലേക്ക് കുങ്കുമപ്പൂവ് വിതറുക. സ്വാദൂറും നേന്ത്രപ്പഴം ഈന്തപ്പഴം പായസം തയ്യാറായി കഴിഞ്ഞു.
തയ്യാറാക്കിയത് :
പിങ്കി കണ്ണൻ
തിരുവനന്തപുരം
