Asianet News MalayalamAsianet News Malayalam

പേരക്ക കൊണ്ട് ചട്ണിയോ? തയ്യാറാക്കാം എളുപ്പത്തില്‍...

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ദഹനസംബന്ധമായ പ്രശ്‌നമുളളവര്‍ക്ക് പേരക്ക വലിയ ആശ്വാസം പകരും. ഇതിന് പുറമെ പേരക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി, ലൈസോപീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്

how to make chutney by using guava
Author
Trivandrum, First Published Jan 26, 2019, 5:48 PM IST

തണുപ്പുകാലത്തെ 'ഫ്രൂട്ട്' ആയിട്ടാണ് പേരക്ക അറിയപ്പെടുന്നത് തന്നെ. കേരളത്തിലാണെങ്കില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വിപണിയില്‍ സുലഭമാണ് പേരക്ക. ഇത് വെറുതെ കഴിച്ച് മടുത്തെങ്കില്‍ ഇനി ഇതുവച്ച് രുചികരമായ ഒരു ചട്ണി ഉണ്ടാക്കിയാലോ? 

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ദഹനസംബന്ധമായ പ്രശ്‌നമുളളവര്‍ക്ക് പേരക്ക വലിയ ആശ്വാസം പകരും. ഇതിന് പുറമെ പേരക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി, ലൈസോപീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് നമുക്കാവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്ന മാംഗനീസ് എന്ന പദാര്‍ത്ഥത്താലും സമ്പന്നമാണ് പേരക്ക. 

how to make chutney by using guava

പേരക്ക ചട്ണി തയ്യാറാക്കുന്ന വിധം...

ആദ്യം ഇതിന് വേണ്ട ചേരുവകള്‍ എന്തെല്ലാമെന്ന് നോക്കാം. 
1. ചെറിയ കഷ്ണങ്ങളാക്കിയ പേരക്ക    -  250 ഗ്രാം
2. ഉപ്പ്                                                             -  പാകത്തിന്
3. നാരങ്ങാനീര്                                          - ഒന്നര ടേബിള്‍ സ്പൂണ്‍
4. പച്ചമുളക് ചെറുതായി അരിഞ്ഞത് -  ഒന്നര ടേബിള്‍ സ്പൂണ്‍
5. ഇഞ്ചി ചെറുതായി അരിഞ്ഞത്        - അര ടേബിള്‍ സ്പൂണ്‍
6. മുളകുപൊടി                                         - ഒന്നര ടേബിള്‍ സ്പൂണ്‍
7. മല്ലിയില ചെറുതായി അരിഞ്ഞത്  - രണ്ടര ടേബിള്‍ സ്പൂണ്‍
8. പുതിനയില                                           - മൂന്നോ നാലോ ഇല

ചട്ണി തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന പേരക്കയെടുക്കാം. ശേഷം മറ്റ് ചേരുവകളെല്ലാം ഇതിലേക്ക് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പുകൂടി ചേര്‍ത്ത് കുറേശ്ശെയായി അരച്ചെടുക്കാം. എണ്ണ ചേര്‍ക്കാത്തതിനാല്‍ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. ഇഡലിക്കൊപ്പമോ, കട്‌ലറ്റിനൊപ്പമോ ഒക്കെ പേരക്ക ചട്ണി കഴിക്കാവുന്നതാണ്. 

Follow Us:
Download App:
  • android
  • ios