വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന സ്വീറ്റാണ് പാൻകേക്ക് വിത്ത് കോക്കനട്ട്-ബനാന സ്വീറ്റ്.
കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പാൻകേക്ക് വിത്ത് കോക്കനട്ട്-ബനാന സ്വീറ്റ് ഫില്ലിംഗ് സോസ്. കുട്ടികൾ വെെകുന്നേരം സ്കൂളിൽ നിന്ന് വിശന്ന് വീട്ടിലെത്തുമ്പോൾ സ്വാദൂറും ഈ വിഭവം ഉണ്ടാക്കി കൊടുക്കാം. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന സ്വീറ്റാണ് പാൻകേക്ക് വിത്ത് കോക്കനട്ട്-ബനാന സ്വീറ്റ്.
പാൻ കേക്കിന്റെ കൂട്ടുണ്ടാക്കുന്നതിന് വേണ്ട ചേരുവകൾ
മെെദ-
കോഴിമുട്ട- 1
ബേക്കിങ് പൗഡർ -1 നുള്ള്
പഞ്ചസാര- 1 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാൽ -2 സ്പൂൺ
ജാതി പത്രി പൊടിച്ചത് - 1 ചെറിയ നുള്ള്
പാൻ കേക്ക് ഉണ്ടാക്കുന്ന വിധം:
ആദ്യം മൈദ, മുട്ട, ബേക്കിംഗ് പൗഡർ,പഞ്ചസാര,ഉപ്പ് പാൽ, ജാതി പത്രി പൊടിച്ചത് എന്നിവ നന്നായി യോജിപ്പിക്കുക.ശേഷം ദോശ ഉണ്ടാക്കുന്ന പാകത്തിന് ആക്കിവയ്ക്കുക. അത് കഴിഞ്ഞ് പാൻ നല്ല പോലെ ചൂടാക്കാൻ വയ്ക്കുക. പാൻ ചൂടായി കഴിഞ്ഞാൽ ഒരു ചെറിയ തവി കോരി ഒഴിക്കുക. ചൂട് കയറി ചെറിയ പൊള്ളകൾ വരാൻ തുടങ്ങുമ്പോൾ ഒരു അടപ്പ് കൊണ്ട് മൂടുക. ഒരു മിനിറ്റ് കഴിഞ്ഞ് തുറക്കുക. ശേഷം ഒരു പ്ലേറ്റിൽ തുറന്ന് വയ്ക്കുക. തണുക്കുന്നത് വരെ തുറന്ന് വയ്ക്കണം.
സോസ് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
പഴുത്ത പഴം (ചെറുത്) - 1 എണ്ണം
ബട്ടർ - ആവശ്യത്തിന്
തേങ്ങാക്കൊത്ത് - ആവശ്യത്തിന്
പഞ്ചസാര - 2 സ്പൂൺ
തേൻ - 2 സ്പൂൺ
സോസ് ഉണ്ടാക്കുന്ന വിധം
ഒരു പഴുത്ത പഴം ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു ഒരു പാനിൽ ബട്ടർ ചൂടാക്കി അതിലേക്കു ഇട്ടു നന്നായി വഴറ്റുക. പിന്നെ അരിഞ്ഞു വച്ചിരിക്കുന്ന തേങ്ങാക്കൊത്തു ചേർക്കണം. അതിനു ശേഷം 2 സ്പൂൺ പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കി ഉരുക്കണം. അവസാനം രണ്ടു വലിയ സ്പൂൺ ഹണി ചേർക്കണം.
പ്ലേറ്റിംഗ് എങ്ങനെയാണെന്ന് നോക്കാം
ഒരു പാൻ കേക്ക് പിന്നെ അതിന്റെ മേൽ സോസ്, പിന്നെയും പാൻ കേക്ക്, പിന്നെയും സോസ് എന്നിങ്ങനെ മിനിമം അഞ്ചു ലയർ ഉണ്ടാക്കാം. എന്നിട്ടു ബാക്കി വന്ന സോസൂ മുഴുവൻ മുകളിൽ നിരത്തി കഴിഞ്ഞാൽ കോക്കനട്ട് - ബനാന ഹണി പാൻ കേക്ക് തയ്യാറായി. കേക്ക് കട്ട് ചെയ്തു വയ്ക്കുന്നപോലെ തന്നെ കട്ട് ചെയ്തു കഴിക്കാം.
തയ്യാറാക്കിയത്: ഫാത്തിമ സിദ്ധിഖ്
ഫോൺ നമ്പർ: 9567245656
