Asianet News MalayalamAsianet News Malayalam

വീട്ടിലുണ്ടാക്കാം സ്വാദൂറും സോയ കട്‌ലറ്റ്

  • നമ്മള്‍ എല്ലാവരും സോയ കൊണ്ട്‌ പലതരത്തിലുള്ള വിഭവങ്ങള്‍ വീട്ടിലുണ്ടാക്കാറുണ്ട്‌. സോയ കൊണ്ട്‌ രുചിയുള്ള കട്‌ലറ്റ്‌ ഉണ്ടാക്കിയാലോ. വെറും അരമണിക്കൂര്‍ കൊണ്ട്‌ സ്വാദൂറും സോയ കടലറ്റ്‌ ഉണ്ടാക്കാം.
  • തയ്യാറാക്കിയത് : അഡ്വ:പിങ്കി കണ്ണൻ
     
how to make soya cutlet
Author
Trivandrum, First Published Aug 12, 2018, 6:32 PM IST

നമ്മള്‍ എല്ലാവരും സോയ കൊണ്ട്‌ പലതരത്തിലുള്ള വിഭവങ്ങള്‍ വീട്ടിലുണ്ടാക്കാറുണ്ട്‌. സോയ കൊണ്ട്‌ രുചിയുള്ള കട്‌ലറ്റ്‌ ഉണ്ടാക്കിയാലോ. വെറും അരമണിക്കൂര്‍ കൊണ്ട്‌ സ്വാദൂറും സോയ കടലറ്റ്‌ ഉണ്ടാക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

സോയ ചങ്ക്‌  - 1/2 കപ്പ്
ഉരുളക്കിഴങ്ങ് - 1/2 കപ്പ്(പുഴുങ്ങി ഉടച്ചത്)
എണ്ണ - 1 ടേബിൾ സ്പൂൺ
സവാള -1 വലുത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം
മല്ലിയില- ചെറുതായി അരിഞ്ഞത് 1 ടേബിൾ സ്പൂൺ
ബ്രഡ് പൊടിച്ചത് - 2 ടേബിൾ സ്പൂൺ
 ഉപ്പ് - ആവശ്യത്തിന്
മുളക് പൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി  1/4 ടീസ്പൂൺ
ഗരമസാല - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/4 ടീസ്പൂൺ

പാകം ചെയ്യേണ്ട വിധം

ആദ്യം അൽപം വെള്ളം ഉപ്പു ചേർത്ത് ചൂടാക്കുക. വെള്ളം ചൂടായി വരുമ്പോൾ സോയ ചങ്ക് ചേർത്ത് കൊടുക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്യുക.15  - 20 മിനിറ്റിന് ശേഷം വെള്ളം തോർത്തി കളഞ്ഞു സോയ ചങ്ക് നന്നായി പിഴിഞ്ഞെടുക്കുക. തുടർന്ന് പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക.
പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിച്ച്, ചെറുതായി അരിഞ്ഞ് സവാള ചേർത്ത് വഴറ്റിയെടുക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം അരച്ച് വെച്ചിരിക്കുന്ന സോയ ചങ്ക് ചേർത്ത് മേൽപറഞ്ഞ പൊടികൾ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പൊടിച്ച ഉരുളക്കിഴങ്ങ്, മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ബ്രഡ് പൊടിച്ചത് ചേർത്ത് സ്റ്റൗ ഓഫ് ചെയ്തു മിശ്രിതം തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം കട്‌ലറ്റിനു ആവശ്യമായ തോതിൽ ഉരുള ഉരുട്ടി മുട്ടയുടെ വെള്ളയിൽ മുക്കിയ ശേഷം ബ്രഡ് പൊടി തൂവി ആവശ്യമായ അളവിൽ പരത്തി എണ്ണയിൽ വറുത്തു കോരുക. സോയ കട്ലറ്റ് തയ്യാറായി. തക്കാളി സോസ് ഉപയോ​ഗിച്ച് കഴിച്ചാൽ ഏറെ നല്ലതാണ്. 

തയ്യാറാക്കിയത് : അഡ്വ:പിങ്കി കണ്ണൻ

ഫോൺ നമ്പർ : 9961181794
 

Follow Us:
Download App:
  • android
  • ios