മാനസികമായ പ്രശ്നങ്ങളും നിങ്ങളുടെ ശരീരത്തെ ബാധിച്ചേക്കാം അസുഖബാധിതരല്ലാത്തവരുടെ അകാരണമായ ക്ഷീണത്തെ ചെറുക്കാന്‍ ചില വഴികള്‍
ശാരീരികമായ അസുഖങ്ങളുടെ ഭാഗമായി ക്ഷീണം തോന്നുന്നത് വളരെ സ്വാഭാവികമാണ്. എന്നാല് പറയത്തക്ക അസുഖങ്ങളില്ലാതെയും നമുക്ക് ക്ഷീണം തോന്നാറില്ലേ? അകാരണമായ ഈ ക്ഷീണം ജോലിയേയും വ്യക്തി ജീവിതത്തേയും അളവിലധികം ബാധിച്ചേക്കാം. സ്വയം കാരണം കണ്ടെത്താനാകാത്തത് കൊണ്ടുതന്നെ ഈ പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കണ്ടെത്താനും കഴിയാത്ത അവസ്ഥ വരാറുണ്ട്.
എന്നാല് ചെറിയ ചില കുറുക്കുവഴികളിലൂടെ ഒരു പരിധി വരെ അകാരണമായ ഈ ക്ഷീണത്തെ ചെറുക്കാനാകും.
ഒന്ന്...

ക്ഷീണത്തെയോ മടുപ്പിനെയോ മറികടക്കാന് പല മാര്ഗ്ഗങ്ങളാണ് നമ്മള് പൊതുവില് കണ്ടെത്താറ്. ക്ലബ്ബില് പോവുക, കായിക വിനോദങ്ങളിലേര്പ്പെടുക, വ്യായാമം ചെയ്യുക, സിനിമ കാണുക... അങ്ങനെയെല്ലാം. എന്നാല് ഇതിനിടയില് ശരീരത്തിന് ആവശ്യമായ വിശ്രമം നല്കാന് നമ്മള് മറക്കുന്നു. ആഴത്തിലുള്ള ഉറക്കമാണ് ക്ഷീണിതരായിരിക്കുമ്പോള് ഏറ്റവും ആദ്യം നമുക്കാവശ്യം. മറ്റ് ശല്യങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഏറ്റവും സമാധാനപരമായ ഒരുറക്കം ശരീരത്തിന് നല്കൂ.
രണ്ട്...

ശരീരം കൊണ്ടുള്ള ജോലികള്ക്കായി ഊര്ജ്ജം ചെലവഴിക്കുന്നത് പോലെ തന്നെയാണ് മാനസികമായ പ്രവര്ത്തനങ്ങള്ളും. ഇതിനും ധാരാളം ഊര്ജ്ജം നഷ്ടപ്പെടുന്നുണ്ട്. ക്ഷീണം തോന്നുന്ന സന്ദര്ഭങ്ങളില് കൂടുതല് ഊര്ജ്ജം നഷ്ടപ്പെടുന്ന ജോലികള്, അത് ശാരീരികമായും മാനസികമായും ചെയ്യാതിരിക്കുക. മദ്യപിക്കുന്നതും, മറ്റുള്ളരുമായി വാഗ്വാദത്തിലേര്പ്പെടുന്നതും വരെ അനാവശ്യമായി ഊര്ജ്ജം ഊറ്റിയെടുക്കുമെന്ന് മനസ്സിലാക്കുക.
മൂന്ന്...

അകാരണമായ ക്ഷീണത്തിന് മാനസികാവസ്ഥയും ഒരു പ്രധാന കാരണമാകുന്നുവെന്നതിനാല് മനസ്സിനെ സന്തോഷിപ്പിക്കാന് പരമാവധി ശ്രമിക്കുക. ഉദാഹരണത്തിന് ഇഷ്ടമുള്ള സിനിമ, പാട്ട്.. എന്നിവയെല്ലാം ആസ്വദിക്കുക. സ്വയം പാകം ചെയ്ത് ഭക്ഷണം കഴിക്കാം. താല്പര്യമുള്ളവര്ക്ക് ചെറിയ ഒരു നടത്തമോ ഡ്രൈവോ ആകാം.
സ്വയം ചികിത്സകള് ഫലം കാണുമെങ്കിലും ശാരീരികമായ അവശതകള് അളവിലധികം കൂടുന്ന അവസ്ഥയില് തീര്ച്ചയായും ഡോക്ടറെ കണ്ട ശേഷം അസുഖങ്ങളില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
