തയ്യാറാക്കാൻ‌ വേണ്ട ചേരുവകൾ...

1. ബീഫ്           1/2 കിലോ

അരപ്പിന്...

മുളകരച്ചത്  : 10-12 ഉണക്കമുളക്ക് വിനാഗിരിയിൽ കുതിർത്ത് വച്ച് പിറ്റേ ദിവസ്സം കുതിർത്ത വിനാഗിരിയിൽ തന്നെ വെള്ളം ചേർക്കാതെ അരച്ചെടുത്തത്.

ജീരകം                                                         1 1/2 സ്പൂണ്‍ 
പെരുംജീരകം, ഉലുവ, കടുക് -                  ഓരോ സ്പൂണ്‍ വീതം 
ഗരം മസാല                                                 ഒരു സ്പൂണ്‍ 
കുരുമുളക്                                                  അര സ്പൂണ്‍ 
പട്ട                                                                 2 കഷ്ണം 
കറയാമ്പു                                                      6 എണ്ണം 
ഏലക്കായ                                                 4-5 എണ്ണം 
മഞ്ഞൾ പൊടി                                          1/4 സ്പൂണ്‍ 
വയനയില                                                   2-3 എണ്ണം 
മുരിങ്ങാ മരത്തിന്റെ തോൽ                  1 ഇഞ്ച് കഷ്ണം (മൂക്കാത്തത്) 

3. മുകളിൽ പറഞ്ഞ മസാലക്കൂട്ടുകൾ ഒരു ചട്ടിയിൽ ചെറുതായി ചൂടാക്കി എടുക്കുക. എന്നിട്ട് അധികം വെള്ളം ചേർക്കാതെ മുരിങ്ങാത്തോൽ ചേർത്ത് നല്ലത് പോലെ അരച്ചെടുക്കാം. 

ഈ അരപ്പും വിനാഗിരിയും ഉപ്പും  ഒരു ചെറിയ സ്പൂണ്‍ എണ്ണയും ഇറച്ചി കഷ്ണങ്ങളിൽ പുരട്ടി വയ്ക്കുക. 2 മണിക്കൂറെങ്കിലും വയ്ക്കുക. 

4. വേവിക്കുന്ന നേരത്ത്...

 രണ്ടു ചെറിയ ഉള്ളി, കുറച്ചു വെളുത്തുള്ളി, ഇഞ്ചി ഇവ ചതച്ചു ചേർത്ത് ഇളക്കുക. 

ഇറച്ചി വേകാൻ ആവശ്യത്തിന് വെള്ളം ചേർത്ത്  ചട്ടിയിൽ അടുപ്പത്ത് വേവാൻ വയ്ക്കുക. ഇടയ്ക്ക് ആവശ്യം അനുസ്സരിച്ച് ഉപ്പും വിനാഗിരിയും ചേർക്കാം. 

വെള്ളം വറ്റി കറി വരണ്ടു വരുമ്പോൾ കുറച്ചും കൂടി എണ്ണയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. 

സ്വാദൂറും ബീഫ് വിന്താലു തയ്യാറായി...