കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന കേക്കുകളിലൊന്നാണ് കോഫി കേക്ക്. അടിപൊളി കോഫി കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം....

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

മൈദാ 200 ഗ്രാം
ബട്ടർ 200 ഗ്രാം
പഞ്ചസാര പൊടിച്ചത് 200 ഗ്രാം
മുട്ട 6 എണ്ണം
ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
വാനില എസ്സൻസ് 1 ടേബിൾസ്പൂൺ
കോഫി പൌഡർ 1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യം മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കണം. 

ശേഷം വെള്ള നന്നായി ബീറ്റ് ചെയ്തു മാറ്റി വയ്ക്കാം. 

മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് അരിച്ചു മാറ്റി വയ്ക്കാം.

ഇനി ഒരു കുഴിഞ്ഞ പാത്രത്തിൽ ബട്ടറും പഞ്ചസാരയും മുട്ടയുടെ മഞ്ഞയും നന്നായി ബീറ്റ് ചെയ്തു എടുക്കാം. 

വാനില എസ്സെൻസും ചേർത്ത് കൊടുക്കാം. ശേഷം പൊടി കുറച്ചു കുറച്ചായി ചേർത്ത് ബീറ്റ് ചെയ്തു എടുക്കാം. 

അവസാനം മുട്ടയുടെ വെള്ള ചേർക്കാം. ഇതു ചേർക്കുമ്പോൾ ബീറ്റ് ചെയ്യാൻ പാടില്ല. ഫോൾഡ് ചെയ്തു വേണം എടുക്കാൻ. കേക്ക് മിക്സ് റെഡി. 

ഇനി വേറെ ഒരു പാത്രത്തിൽ കേക്ക് മിക്സ് അല്പം എടുത്തു കോഫി പൊടിയും ആയി മിക്സ് ചെയ്യുക. 

ശേഷം ഇതു ബാക്കിയുള്ള കേക്ക് മിക്സിൽ ഒഴിക്കുക. നന്നായി മിക്സ് ചെയ്തു എടുക്കുക.

ഇനി ഇതു ബേക്ക് ചെയ്യാം . 

180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്തു 50 - 60 മിനിറ്റ് ബേക്ക് ചെയ്യാം.

അടിപൊളി കോഫി കേക്ക് തയ്യാറായി‌...