നല്ല രുചിയുള്ളതും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതുമായ ഒരു സ്‌റ്റു ആണിത്. സ്വാദൂറും മട്ടൻ സ്‌റ്റു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

മട്ടൻ 1/2 കിലോ
സവാള 1 എണ്ണം
പച്ചമുളക് 2 എണ്ണം
കാരറ്റ് 1 എണ്ണം
ഉരുളക്കിഴങ്ങ് 2 എണ്ണം
ഇഞ്ചി അര ടീസ്പൂൺ
വെളുത്തുള്ളി അര ടീസ്പൂൺ
തേങ്ങയുടെ ഒന്നാം പാൽ  1 കപ്പ് 
തേങ്ങയുടെ രണ്ടാം പാൽ ഒന്നര കപ്പ്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

മസാലക്കൂട്ടിന് വേണ്ട ചേരുവകൾ....

ഏലയ്ക്ക 3 എണ്ണം
കറുവപ്പട്ട 1 എണ്ണം
ഗ്രാമ്പു 5 എണ്ണം
ജാതിപത്രി  1
തക്കോലം 1 എണ്ണം
കുരുമുളക് കാൽ ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യം കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കുക. കൂടെ മസാല കൂട്ടും ഇട്ടു കൊടുക്കാം. 

എല്ലാം നന്നായി മൂത്തു വരുമ്പോൾ സവാളയും പച്ചമുളകും ചേർത്ത് കൊടുക്കാം. 

ചെറുതായി ഒന്ന് വഴണ്ട് കഴിയുമ്പോൾ മട്ടനും രണ്ടാം പാലും ഉപ്പും ചേർത്ത് കുക്കർ അടച്ചു വച്ച് വേവിക്കാം. 

മൂന്ന് അല്ലെങ്കിൽ നാല് വിസിൽ കേൾക്കുമ്പോൾ ഓഫ് ചെയ്യാം. കാറ്റു പോയി കഴിയുമ്പോൾ കുക്കർ തുറന്നു കിഴങ്ങും കാരറ്റും ഇട്ടു ഒന്നൂടെ കുക്കർ അടച്ചു വേവിക്കാം. 

ഒരു വിസിൽ കേൾക്കുമ്പോൾ ഓഫ് ചെയ്യാം. അവസാനം ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക. മട്ടൻ സ്‌റ്റു തയ്യാറായി....