നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ്  ഞാവല്‍പ്പഴം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച്‌ നിര്‍ത്താനും ഞാവല്‍പ്പഴം വളരെ നല്ലതാണ്. കാത്സ്യവും വിറ്റാമിനുകളും നിറഞ്ഞ ഞാവല്‍പ്പഴം ജ്യൂസ് വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കാം. സ്വാദൂറും ഞാവല്‍പ്പഴം ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

ഞാവൽ പഴം 20 എണ്ണം
പഞ്ചസാര 5 സ്പൂൺ
തേൻ 3 സ്പൂൺ
വെള്ളം 2 ഗ്ലാസ്‌

തയ്യാറാക്കേണ്ട വിധം...

ആദ്യം ഞാവൽ പഴം നല്ല പോലെ കഴുകി വൃത്തിയാക്കുക.
ശേഷം ഞാവൽ പഴത്തിന്റെ കുരുക്കൾ കളയുക. 
കുരുക്കൾ കളഞ്ഞ് ബാക്കിയുള്ള ചേരുവകൾ ചേർത്ത്‌ മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.
ശേഷം ഫ്രിഡ്ജിൽ വച്ച് നല്ല പോലെ തണുപ്പിച്ച ശേഷം കുടിക്കാം.
തണുത്ത ഞാവല്‍പ്പഴം ജ്യൂസ് തയ്യാറായി...

(In collaboration with Tasty Budz )