സൺഡേ സെപ്ഷ്യൽ; തക്കാളി ചമ്മന്തി തയ്യാറാക്കാം

https://static.asianetnews.com/images/authors/9853d151-0542-5c01-aab1-33e75bb8e267.jpg
First Published 13, Jan 2019, 9:47 AM IST
how to prepare tomato chutney
Highlights

ദോശ, ഇഡ്ഢലി, ചപ്പാത്തി, അപ്പം ഇങ്ങനെ ഏത് പലഹാരത്തിന്റെയും കൂടെയും കഴിക്കാൻ പറ്റിയ വിഭവമാണ് തക്കാളി ചമ്മന്തി. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ വിഭവമാണ് ഇത്. സ്വാദൂറും തക്കാളി ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
 

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

തക്കാളി                                         2 എണ്ണം 
തേങ്ങാ                                          1  കപ്പ്
ചുവന്നുള്ളി                                 5 എണ്ണം
ജീരകം                                       കാൽ ടീസ്പൂൺ
മുളക് പൊടി                             അര ടീസ്പൂൺ
ഉപ്പ്                                              ആവശ്യത്തിന്
വെളിച്ചെണ്ണ                              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ചീനച്ചട്ടിൽ വെളിച്ചെണ്ണ ചൂടാക്കുക. ശേഷം തക്കാളിയിട്ട് വഴറ്റണം. ശേഷം തണുക്കാനായി മാറ്റി വയ്ക്കുക.

അത് തണുത്ത ശേഷം ബാക്കിയുള്ള എല്ലാ ചേരുവകളും കൂട്ടി മിക്സിയിൽ നന്നായി അരച്ചെടുക്കുക. 

അല്പം  വെള്ളവും ഒഴിച്ച് കൊടുക്കാം. അൽപം കടുകും കറിവേപ്പിലയുമിട്ട് താളിച്ചെടുക്കുന്നതും കൂടുതൽ രുചികരമാണ്.

സ്വാദൂറും തക്കാളി ചമ്മന്തി തയ്യാറായി...

loader