കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് വെജ് റോൾ. സ്വാദൂറും വെജ് റോൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് 5 എണ്ണം ചെറുതായി അരിഞ്ഞത് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ 
ക്യാരറ്റ് 1 കപ്പ് ( ചെറുതായി അരിഞ്ഞത്)
കാബേജ് 1 കപ്പ്
ബീൻസ് 1 കപ്പ്‌ 
മുളകുപൊടി 1 ടീസ്പൂൺ 
മഞ്ഞൾ പൊടി 1/4 ടീസ്പൂൺ 
ചാട്ട് മസാല 1 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന് 
ചപ്പാത്തി 2 എണ്ണം

തയ്യാറാക്കുന്ന വിധം...

പാത്രം ചൂടായി വരുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. 

ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന ക്യാരറ്റ് കാബേജ് ബീൻസ് എന്നിവ ചേർത്ത് അൽപ നേരം വഴറ്റുക. 

പച്ചക്കറി ഒന്ന് ഉടച്ചു കൊടുക്കണം തുടർന്ന് മുളകുപൊടി, മഞ്ഞൾ പൊടി, ചാട്ട് മസാല ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. തീ ഓഫാക്കി മല്ലിയില വിതറി മാറ്റിവയ്ക്കുക.

ഇനി ഓരോ ചപ്പാത്തി വീതം എടുത്തു ബട്ടർ പുരട്ടിയ ശേഷം തയ്യാറാക്കി ഫില്ലിംഗ് ചപ്പാത്തിയിൽ വച്ച് റോൾ ചെയ്ത് എടുക്കുക.

 ടൊമാറ്റോ ketchup (ആവശ്യം എങ്കിൽ ) ചേർത്ത് വിളമ്പാം. 

സ്വാദൂറും വെജ് റോൾ തയ്യാറായി...

തയ്യാറാക്കിയത് : പിങ്കി കണ്ണൻ