പലര്‍ക്കും വലിയ പ്രശ്നം സൃഷ്ടിക്കുന്നതാണ് മുഖക്കുരു. സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ മുഖത്ത് വരുന്ന കുരുക്കളും പിന്നീടുണ്ടാവുന്ന പാടുകളും കലകളും അവരെ വളരെയധികം വിഷമത്തിലാക്കും. 

ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി ചര്‍മരോഗങ്ങള്‍ വരെ മുഖക്കുരുവിന് കാരണമാകും.പ്രായഭേദം ഇല്ലാതെ വരാറുള്ള ഈ ശരീരിക വ്യത്യാസം ഇല്ലാതാക്കുവാന്‍ പല വഴികള്‍ നോക്കുന്നവരുണ്ട്. 

എന്നാല്‍ ഐസ് ക്യൂബ് ആരും പരീക്ഷിച്ചുപോലുമുണ്ടാകില്ല. ഐസ് ക്യൂബ് കൊണ്ട് പല ഉപയോഗങ്ങളുമുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് ഐസ് ക്യൂബ് സഹായിക്കും. 



ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. ദിവസവും 15 മിനിറ്റ് ഇങ്ങനെ ചെയ്താല്‍
മുഖക്കുരുവിന്‍റെ വലുപ്പവും ചുവപ്പ് നിറവും കുറയും. മുഖകാന്തി വര്‍ധിപ്പിക്കുകയും ചെയ്യും.