തൊക്കിനും മുടിക്കും ഗുണകരമായി എങ്ങനെ തേനുപയോഗിക്കാം എന്നതിനുളള നാല് എളുപ്പവഴികള്‍

പ്രഭാതഭക്ഷണത്തോടൊപ്പവും പാനീയങ്ങള്‍ക്കൊപ്പവും ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭക്ഷണപദാര്‍ത്ഥമാണ് തേന്‍. തേനിന്‍റെ ഒരുപാട് ഗുണങ്ങളിലൊന്നാണ് മുടിയുടെയും തൊക്കിന്‍റെയും വളര്‍ച്ചയെന്നത്. തൊക്കിനും മുടിക്കും ഗുണകരമായി എങ്ങനെ തേനുപയോഗിക്കാം എന്നതിനുളള നാല് എളുപ്പവഴികള്‍ നമ്മള്‍ക്ക് ചര്‍ച്ചചെയ്യാം.

ഹെയര്‍ കണ്ടീഷനര്‍

തേന്‍ മുടിയുടെ നിറം കൂട്ടാന്‍ ഏറ്റവും അനുയോജ്യ വസ്തുവാണ്. കുളികഴിഞ്ഞശേഷം തേന്‍ മുടിയുടെ മൂഡ് മുതല്‍ അറ്റം വരെ തേച്ച് പിടിപ്പിക്കുക. തേനിലെ എന്‍സൈമുകള്‍ മുടിയുടെ ദൃഢത വര്‍ദ്ധിപ്പിക്കും. ശേഷം മുടി നല്ല വെള്ളത്തില്‍ കഴികുക.

ഫെയ്സ് ക്ലീനര്‍

ഒരു ടീസ്പൂണ്‍ തേനിനോടൊപ്പം ജോജിബ എണ്ണയും ഒരു നുളള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ മുഖസൗന്ദര്യം വര്‍ദ്ധിക്കും.

ശരീരദുര്‍ഗന്ധം മാറ്റാന്‍

തേന്‍ മനുഷ്യശരീരത്തില്‍ ദുര്‍ഗന്ധമുണ്ടാക്കുന്ന സൂഷ്മാണുക്കള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യവസ്തുവാണ്. അതിനാല്‍ ദിവസവും ഒരു ടീസ്പൂണ്‍ തേന്‍ വീതം കഴിക്കുന്നവര്‍ക്ക് ശരീരദുര്‍ഗന്ധം തടയാം.

സൂര്യാഘാതം തടയാന്‍

തേനും കറ്റാര്‍വാഴയും ചേര്‍ന്ന മരുന്നുകള്‍ സൂര്യഘാതവും. സൂര്യന്‍റെ രശ്മികള്‍ മൂലമുണ്ടാവുന്ന അമിതമായ തൊക്ക് വിളര്‍ച്ചയും കുറയ്ക്കാന്‍ സഹായിക്കും. തേനും കറ്റാര്‍വാഴയുടെ ജെല്ലും ചേര്‍ത്ത് ഉപയോഗിച്ചാല്‍ തൊലിപ്പുറത്തുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ അത്യുത്മമാണ്.