ആര്‍ത്തവും സാനിറ്ററി പാഡുമൊക്കെ ഇന്ന് പൊതുഇടങ്ങളില്‍ ചര്‍ച്ചവിഷയമായി മാറിയിരിക്കുന്നു. പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. എങ്കിലും ആര്‍ത്തവദിനങ്ങള്‍ ഇപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന എന്ന പോലെ തന്നെ ബുദ്ധിമുട്ടാണ് സാനിറ്ററി പാഡുകള്‍ നശിപ്പിക്കാന്‍ സംവിധാനം ഇല്ലാത്തതും.

നമ്മുടെ സ്കൂളുകളില്‍ പോലും ഇവ നശിപ്പിക്കാനുളള സംവിധാനമല്ല. നാല് മണിക്കൂറിലധികം ഇവ ഉപയോഗിക്കാനും പാടില്ല. ഇവിടെയാണ് ആര്‍ത്തവ കപ്പുകള്‍ അഥവാ മെന്‍സ്ട്രല്‍ കപ്പുകള്‍. പലര്‍ക്കും ഇതിനെ കുറിച്ച് കൃത്യമായ ധാരണയില്ല എന്നതാണ് വാസ്തവം.

മെന്‍സ്ട്രല്‍ കപ്പ് എങ്ങിനെ ഉപയോഗിക്കാം, അതിന്‍റെ ഗുണങ്ങള്‍ എന്തൊക്ക എന്നിവയെ കുറിച്ച് ഡോ. ഷിനു ശ്യാമളന്‍ പറയുന്നത് കാണാം.