ക്വലാലംപൂര്‍: മലേഷ്യയിലെ വ്യവസായ ഭീമന് കായ് പെംഗിന്റെ അഞ്ചു മക്കളിൽ ഒരാളാണ് ആഞ്ജലീൻ ഫ്രാൻസിസ് ഖൂ. ഓക്സ്ഫോർഡ് സർവകലാശാലയിൽ വിദ്യഭ്യാസ കാലത്താണ് ആഞ്ജലീൻ കരീബിയൻ സ്വദേശിയായ ജെഡ്ഡിയ ഫ്രാൻസിസിനെ പരിചയപ്പെടുന്നത്. ഇവര്‍ അധികം വൈകാതെ പ്രണയത്തിലായി. പഠനത്തിന് ശേഷം ഫ്രാന്‍സിസിനെ വിവാഹം കഴിക്കണം എന്ന ആഗ്രഹം ആഞ്ജലീൻ പിതാവിനോട് പറഞ്ഞു. എന്നാൽ കായ് പെംഗ് ഇതിനെ എതിർത്തു. യാതൊരു വിധത്തിലും ഇത് അംഗീകരിക്കാൻ കഴിയില്ലന്ന് അദ്ദേഹം തീർത്തു പറഞ്ഞു.
ഇതോടെ ശതകോടിയുടെ സ്വത്തുക്കള്‍ ഉപേക്ഷിച്ച് തന്റെ പ്രണയം പ്രണയത്തിനായി ഇവള് വീടുവിട്ടിറങ്ങി. 24 മണിക്കൂറും സുരക്ഷയ്ക്കായി ബോഡിഗാർഡുകൾ, എന്താവശ്യമുണ്ടെങ്കിലും സാധിച്ചു തരാൻ പരിചാരകർ, സഞ്ചരിക്കാൻ പ്രൈവറ്റ് ജെറ്റ്. ഇത്രയും സൗകര്യങ്ങളുപേക്ഷിച്ച് അവൾ ഫ്രാന്‍സിസിന് ഒപ്പം പോയത്.
ഇതോടെ ഇപ്പോള്‍ മലേഷ്യന്‍ മാധ്യമങ്ങളില്‍ താരമാണ് ആഞ്ജലീൻ. അച്ഛന്റെ സമ്മതം ലഭിക്കില്ലന്ന് മനസിലാക്കിയ ആഞ്ജലീൻ അവരുടെ വാക്കുകളെ ധിക്കരിച്ച് ജെഡ്ഡിയെ വിവാഹം ചെയ്യുകയായിരുന്നു. തന്റെ മകളുടെ വിവാഹം അതിഗംഭീരമാക്കണമെന്ന് കരുതിയിരുന്ന പിതാവിനെ ഞെട്ടിച്ചുകൊണ്ട് നടന്ന വിവാഹത്തിൽ പങ്കെടുത്തത് വെറും 30 പേരായിരുന്നു.
ഫോർബ്സ് തയാറാക്കിയ പട്ടിക പ്രകാരം 300 മില്യണ്‍ യുഎസ് ഡോളറാണ് കായ് പെംഗിന്റെ ആസ്തി. കുറച്ചു നാളുകൾക്കു മുന്‍പ് ആഞ്ജലീന്റെ അച്ഛനും അമ്മയും ബന്ധം വേർപെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആഞ്ജലീൻ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ഇപ്പോൾ സ്വന്തമായി ബിസിനസ് നടത്തുകയാണ് ആഞ്ജലീൻ. ഒരുപാട് പണമുണ്ടായാൽ പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാകുമെന്നാണ് ഇവരുടെ അഭിപ്രായം.
