കാറില്‍ പ്രസവിച്ച യുവതിയുടെയും കുഞ്ഞിന്റെയും ചിത്രം വൈറലാകുന്നു!
അപ്രതീക്ഷിതമായി കാറിനുള്ളില്‍ പ്രസവിക്കേണ്ടിവന്ന യുവതിയുടെയും കുഞ്ഞിന്റെയും ചിത്രം എറേ ശ്രദ്ധേയമാകുന്നു. ഗര്‍ഭം 29 ആഴ്ച പിന്നിടുമ്പോഴാണ് യാത്രയ്ക്കിടയില്‍ കാറിന്റെ മുന്‍ സീറ്റില്‍ റെലിന്‍ സ്കറി എന്ന യുവതിക്ക് പ്രസവിക്കേണ്ടിവന്നത്. പ്രസവിച്ചയുടന്‍, പൊക്കിള്‍ക്കൊടി പോലും വേര്‍പെടുത്തുന്നതിന് മുമ്പ് എടുത്ത കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ ചിത്രം പിന്നീട് റെലിന്‍ സ്കറി തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്. പ്രസവിച്ച് 45 മിനുട്ടിന് ശേഷമാണ് യുവതി കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയില്‍വെച്ചാണ് പ്രസവശേഷമുള്ള ശുശ്രൂഷകള്‍ നല്‍കിയത്. രണ്ടാമത്തെ കുഞ്ഞിനാണ് റെലിന്‍ സ്കറി ജന്മം നല്‍കിയത്.