Asianet News MalayalamAsianet News Malayalam

മുലപ്പാല്‍ കണ്ണിലൊഴിച്ചാല്‍ സംഭവിക്കുന്നത്...

is breast milk cure eye diseases
Author
First Published Aug 23, 2017, 10:29 PM IST

‍ഡോ. ഷിനു ശ്യാമളന്‍

ചില കുട്ടികളുടെ കണ്ണിൽ മുലപ്പാൽ ഒഴിക്കുകയും പിന്നീട് അവരുടെ കണ്ണിൽ അണുബാധ കൂടി ഒ.പിയിൽ കൊണ്ടുവരികയും കാണാനിടയായ സാഹചര്യത്തിലാണ് ഞാനിതു എഴുതുന്നത്. ഭാഗ്യംകൊണ്ടും ആ കുട്ടികൾക്ക് നീണ്ടനാളത്തെ ചികിത്സമൂലവും കാഴ്ചശക്തി നഷ്ടപ്പെട്ടില്ല. പക്ഷെ എപ്പോഴും അങ്ങനെയാവണമെന്നില്ല.

പതിനെട്ടാം നൂറ്റാണ്ടുമുതൽ കുട്ടികളുടെ കണ്ണിൽ മുലപ്പാൽ ഒഴിച്ചുവരുന്നു. പക്ഷെ ഇപ്പോൾ നമ്മുടെ നാട്ടിൽ അത്രയധിക്കും കണ്ടുവരുന്നില്ലെങ്കിൽപ്പോലും ചിലർ കണ്ണിൽ പലതരം അസുഖങ്ങൾക്ക് മുലപ്പാൽ ഒഴിക്കുന്നു. പ്രത്യേകിച്ചും ചെങ്കണ്ണ് ചികിൽസിക്കുന്നതിന്.
സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ചെങ്കണ്ണ് വരികയും, കണ്ണിൽ മുലപ്പാൽ ഒഴിച്ചാൽ മതിയെന്ന് അമ്മുമ്മ പറഞ്ഞതും അന്ന് മുലപ്പാൽ കിട്ടാഞ്ഞതും എനിക്ക് ഇപ്പോൾ ഓർമ വരുന്നു.

ചെങ്കണ്ണിനു മുലപ്പാൽ ഒഴിക്കുന്നത് ഫലപ്രതമാണെന് ശാസ്ത്രീയമായി പറയുന്നില്ല. കൂടാതെ കണ്ണിൽ മുലപ്പാൽ ഒഴിക്കുന്നതുമൂലം അണുബാധ കൂടി കാഴ്ചശക്തിവരെ നഷ്ടപ്പെട്ടേക്കാം.

2016 ൽ മുംബൈയിൽ അങ്ങനെ ഒരു കുട്ടിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ട പത്രവാർത്ത ശ്രദ്ധിക്കപ്പെട്ടിരുന്നു. 21 ദിവസം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞിനാണ് ആ ദാരുണ അനുഭവം ഉണ്ടായത്. അന്ന് ആ കുട്ടിയെ ചികിത്സിച്ച കണ്ണുകളുടെ സ്പെഷ്യലിസ്റ്റ് ആ കുട്ടിയ്ക്ക് കണ്ണിൽ മുലപ്പാൽ ഒഴിച്ചതാണ് കുട്ടിയുടെ കണ്ണിൽ അണുബാധ കൂടാൻ കാരണമെന്ന് പറയുന്നുണ്ട്.

വീട്ടിൽ അങ്ങനെ സ്വയം മുലപ്പാൽ ഒഴിച്ച് ചെങ്കണ്ണ് ചികിൽസിക്കുന്നത് അപകടമാണ്. കണ്ണിൽ അതുമൂലം അണുബാധ കൂടി കാഴ്ചശക്തി നഷ്ടപ്പെടുംവിധം മാറ്റങ്ങൾ കണ്ണിലുണ്ടാക്കിയേക്കാം. ഒരിക്കലും ആന്റിബയോറ്റിക് തുള്ളിമരുന്നുകൾക്കു പകരമാകില്ല മുലപ്പാൽ.
ബ്രിട്ടീഷ് ജേർണൽ ഓഫ് ഓഫ്ത്താൽമോളജി നടത്തിയ പഠനങ്ങൾ പ്രകാരം മുലപ്പാൽ ചെങ്കണ്ണിനു ചികിത്സയ്കായി ഉപയോഗിക്കുന്നത് ഫലപ്രദമല്ല എന്നാണ് പറയുന്നത്.

ഒരിക്കലും മരുന്നിനു പകരമായി മുലപ്പാൽ ഒഴിക്കുവാൻ പറയുന്നില്ല. പക്ഷെ ചില പഠനങ്ങൾ കോള്സ്റ്ററും(അമ്മയുടെ പ്രസവത്തിനു ശേഷം ആദ്യത്തെ കുറച്ചു ദിവസം വരുന്ന മുലപ്പാൽ) ചില അണുബാധകൾ കണ്ണിൽ കുറച്ചേക്കാം എന്നു പറയുന്നു. പക്ഷെ ഇതിനു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

അമ്മയുടെ കോള്സ്റ്റത്തിൽ ധാരാളമായി ഇമ്മ്യൂണോഗ്ലോബുലിൻസ് അടങ്ങിയിരിക്കുന്നു. ഇവ മുലപ്പാൽ കുടിക്കുന്നതിലൂടെ കുട്ടിയുടെ പ്രതിരോധശേഷി കൂട്ടുവാൻ സഹായിക്കുന്നു. നമ്മുടെ നാട്ടിൽ ചിലർ ഇപ്പോഴും മുലയൂട്ടുന്നതിനുമുൻപ് മുലപ്പാൽ പിഴിഞ്ഞു കളഞ്ഞിട്ടാണ് കുട്ടികളെ കുടിപ്പിക്കുന്നത്. മുലപ്പാൽ കെട്ടികിടക്കുന്നതാണ് അത് സ്വല്പം പിഴിഞ്ഞ് കളയണം അല്ലെങ്കിൽ കുട്ടിക്ക് നീരുവീക്കം വരുമെന്നുവരെ വിശ്വസിക്കുന്നവരുണ്ട്. അത് തെറ്റാണ്. അങ്ങനെ മുലപ്പാൽ പിഴിഞ്ഞ് കളയേണ്ട ഒരാവശ്യവുമില്ല. കുട്ടിയുടെ കണ്ണുകൾ മുലപ്പാലൊഴിച്ചു പരീക്ഷിക്കാതെ ഡോക്ടറെ തക്കസമയത് കാണിച്ചു ചികിൽസിക്കുക. അല്ലാത്തപക്ഷം കുട്ടിയുടെ കണ്ണുകളെ ബാധിച്ചു കാഴ്ച്ചശക്തി വരെ നഷ്ടപെട്ടേക്കാം.

Follow Us:
Download App:
  • android
  • ios