1935 ലാണ് സംഭവം അന്നത്തെ മൈസൂര്‍ രാജാവ് കൃഷ്ണരാജ വൊഡയാര്‍ എന്നും തന്‍റെ ഉച്ചഭക്ഷണത്തില്‍ മധുരപലഹാരം വേണം എന്ന് നിര്‍ബന്ധമുള്ള വ്യക്തിയായിരുന്നു. അങ്ങനെ ഒരു ദിവസം ഇദ്ദേഹത്തിന്‍റെ പാചകക്കാരന്‍ മഡാപ്പ മധുരപലഹാരം ഉണ്ടാക്കുവാന്‍ മറന്നുപോയി.

രാജാവ് ഭക്ഷണത്തിനായി എത്തുവാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ മഡാപ്പ ഒരു പലഹാരം തയ്യാറാക്കി. അതിലെ കൂട്ടുകള്‍ ഇവയായിരുന്നു, പഞ്ചസാര, നെയ്, ധാന്യപ്പോടി. ഇത് രാജാവിന് നന്നായി ഇഷ്ടപ്പെട്ടു. ഈ പുതിയ പലഹാരത്തിന്‍റെ പേര് രാജാവ് ചോദിച്ചു.

അപ്പോള്‍ തന്നെ മഡാപ്പ പറഞ്ഞു ഇത് മൈസൂര്‍ പാക്ക, മൈസൂര്‍ അത് ഉണ്ടാക്കിയ സ്ഥലവും പാക്ക എന്നത് പഞ്ചസാരപ്പാവ് എന്നുമായിരുന്നു അര്‍ത്ഥം. പിന്നീട് പാക്ക ലോപിച്ചാണ് പാക് എന്ന് ആയത്. പിന്നീട് ഇത് മൈസൂര്‍ പാക് ആയി. ശരിക്കും പാകിസ്ഥാനുമായി മൈസൂര്‍ പാകിന് ഒരു ബന്ധവുമില്ലെന്നതാണ് സത്യം.